Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴ: ജില്ലയിൽ...

മഴ: ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല -കലക്ടർ

text_fields
bookmark_border
ആലപ്പുഴ: മഴ​യുമായി ബന്ധപ്പെട്ട്​ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്​ടർ വി.ആർ. കൃഷ്ണതേജ. അടിയന്തരസാഹചര്യം നേരിടാൻ കലക്ടറേറ്റിലെത്തിയ ദീപക്​ ചില്ലർ,എ. ജഗന്നാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള 21അംഗ എൻ.ഡി.ആർ.എഫ്​ സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. കിഴക്കൻവെള്ളം കൂടുതലായി എത്തുന്ന പമ്പയിൽ ജലനിരപ്പ്​ ക്രമാതീതമായി ഉയരുന്നുണ്ട്​. ഈസാഹചര്യത്തിൽ ചെങ്ങന്നൂർ, പാണ്ടനാട്​, മാന്നാർ, തിരുവൻവണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ എൻ.ഡി.ആർ.എഫ്​ സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണമുണ്ടാകും. ഏത്​ സ്ഥലത്താണ്​ കൂടുതൽ പ്രശ്നമുള്ളതെന്ന്​ മനസ്സിലാക്കി രക്ഷാദൗത്യം ഒരുക്കും. ആവശ്യമായിടത്ത്​ ദുരിതാശ്വാസക്യാമ്പുകളടക്കം സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Next Story