Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:52 AM IST Updated On
date_range 6 Aug 2022 12:52 AM ISTവീടുകയറി ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: വീട് ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സനാതനപുരം വാർഡ് ജ്യോതിസ് വീട്ടിൽ മോഹിത് (25), ആലപ്പുഴ ഹൗസ് ബോർഡ് വാർഡ് നിത്യചൈതന്യ വീട്ടിൽ ജയകൃഷ്ണൻ (24) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ച 12.30നാണ് സംഭവം. ആലപ്പുഴ മുനിസിപ്പാലിറ്റി സനാതനപുരം വാർഡിൽ കടുവന്തറ വീട്ടിൽ സജീവിന്‍റെ ഭാര്യ ലെജിയുടെ പരാതിയിലാണ് നടപടി. ലെജിയുടെ മകൻ വിഷ്ണുവിനോടുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം അക്രമം നടത്തുകയായിരുന്നു. ലെജിയെ ചെടിച്ചട്ടി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story