Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:22 PM GMT Updated On
date_range 5 Aug 2022 7:22 PM GMTഅനധികൃതമായി സൂക്ഷിച്ച റേഷനരി പിടിച്ചെടുത്തു
text_fieldsbookmark_border
ആലപ്പുഴ: അനധികൃതമായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു. ജില്ല സപ്ലൈ ഓഫിസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തകഴി, പടഹാരം ചെറുവേലിൽ സുരേഷ് കുമാറിന്റെ റൈസ് മില്ലിൽനിന്നാണ് 100 കിലോയോളം കുത്തരിയും 80 കിലോ പച്ചരിയും 40 കിലോ പുഴുക്കലരിയും അഞ്ച് കിലോ ഗോതമ്പും പിടിച്ചെടുത്തത്. താറാവിന് തീറ്റയായി നൽകാൻ കാർഡ് ഉടമകളിൽനിന്ന് ശേഖരിച്ചതാണിതെന്ന് കണ്ടെത്തി. ജില്ല സപ്ലൈ ഓഫിസർ ടി. ഗാനാദേവി, റേഷനിങ് ഇൻസ്പെക്ടർമാരായ ഷാഹിന, അബ്ദുല്ല, വിജി, എം.ഐ. മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. (ജില്ല സപ്ലൈ ഓഫിസർ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story