Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 7:15 PM GMT Updated On
date_range 4 Aug 2022 7:15 PM GMTസ്കൂട്ടറിൽ സൂക്ഷിച്ച പണം മോഷ്ടിച്ചതായി പരാതി
text_fieldsbookmark_border
ഹരിപ്പാട്: സ്കൂട്ടറിൽ സൂക്ഷിച്ച പണം മോഷണം പോയതായി പരാതി. വെട്ടുവേനി ബാബുവില്ലയിൽ ബാബുവിന്റെ (53) സ്കൂട്ടറിന്റെ മുൻവശത്തെ ബോക്സിൽ സൂക്ഷിച്ച 80,000 രൂപ നഷ്ടപ്പെട്ടതായാണ് പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെ ഹരിപ്പാട് റവന്യൂ ടവറിന്റെ പിൻഭാഗത്ത് സ്കൂട്ടർ പാർക്ക് ചെയ്തുപോയ ബാബു അരമണിക്കൂറിനുശേഷം തിരികെ വന്നപ്പോൾ സ്കൂട്ടറിന്റെ ബോക്സ് കുത്തിത്തുറന്ന നിലയിൽ ആയിരുന്നു. പണവും ബാങ്ക് രേഖകളും ഡ്രൈവിങ് ലൈസൻസും ഉൾപ്പെടെ അടങ്ങിയ കവർ മോഷ്ടിച്ചതായി ഹരിപ്പാട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story