Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:40 AM IST Updated On
date_range 5 Aug 2022 12:40 AM ISTകാലാവസ്ഥ പ്രതികൂലം; പട്ടിണിയിലും ദുരിതത്തിലും മത്സ്യത്തൊഴിലാളികൾ
text_fieldsbookmark_border
ആറാട്ടുപുഴ: കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തൊഴിലെടുക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലും ദുരിതത്തിലും. ട്രോളിങ് നിരോധനം അവസാനിച്ച ജൂലൈ 31ന് അർധരാത്രിക്കുശേഷം ഹാർബറുകളിൽനിന്ന് നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളും പണിക്കുപോയെങ്കിലും കാലാവസ്ഥ പ്രതികൂലമാണെന്ന അറിയിപ്പ് ലഭിച്ചതോടെ എല്ലാവരും തിരികെ പോന്നു. സാമാന്യം മത്സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് അതെല്ലാം ഉപേക്ഷിച്ചത്. തിരികെ എത്താൻ വൈകിയ യാനങ്ങൾ ഏറെ സാഹസപ്പെട്ടാണ് തീരമണഞ്ഞത്. ചില ബോട്ടുകൾ അപകടത്തിൽപെടുകയും ചെയ്തു. പിന്നീട് ഇതുവരെ കടൽ അടങ്ങാത്തതിനാൽ പണിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. തെർമോകോൾ വള്ളങ്ങൾക്ക് കടൽ പ്രക്ഷുബ്ധമാകുന്നതിന് മുമ്പ് ഞണ്ടും തെരണ്ടിയും മാന്തലും പൊടിമീനും ലഭിച്ചിരുന്നു. കടൽ പ്രക്ഷുബ്ധമായതോടെ ഇവരും കരക്കിരിപ്പായി. ഈ വർഷം മാത്രം 62 ദിവസമാണ് കാലാവസ്ഥ മുന്നറിയിപ്പ് മൂലം പണിക്ക് പോകാൻ കഴിയാതെ വന്നത്. പട്ടിണി മാറ്റാനെങ്കിലും അടിയന്തര സഹായം അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
