Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുത്തൻതോട് താൽക്കാലിക...

പുത്തൻതോട് താൽക്കാലിക പാലം അപകടാവസ്ഥയിൽ

text_fields
bookmark_border
കുത്തൊഴുക്കാണ്​ വില്ലനായത്​ ചെങ്ങന്നൂർ: പുത്തൻതോട്​ പാലം പൊളിച്ച്​ വരട്ടാറിന്​ കുറുകെ പകരം നിർമിച്ച താൽക്കാലിക പാലം കിഴക്കൻ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ അപകടാവസ്ഥയിൽ. തിരുവൻവണ്ടൂർ -നന്നാട് - ഈരടിച്ചിറ റോഡ് പുനർനിർമിക്കുന്നതിന്‍റെ ഭാഗമായാണ് പുത്തൻതോട് പാലം ഡിസംബറിൽ പൊളിച്ചത്. ബദൽ സംവിധാനമായി കമുകിൻ തടി ഉപയോഗിച്ച് താൽക്കാലിക പാലം നിർമിച്ചത് വിവാദമായതോടെ പൊളിച്ച പാലത്തിന്​ സമീപം ബണ്ട് റോഡ് നിർമിച്ചു. ഇതുവഴിയാണ്​ പ്രദേശവാസികൾ യാത്ര ചെയ്തിരുന്നത്. എന്നാൽ, പാലം നിർമാണത്തിന്റെ പൈലിങ്ങിന്‍റെ ഭാഗമായി ബണ്ട് റോഡും പൊളിച്ചു. പകരം ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന ഇരുമ്പുതകിടുകൊണ്ടുള്ള പാലമാണ് കരാറുകാരൻ പിന്നീട്​ നിർമിച്ചത്. ഇരുചക്രയാത്രികരും കാൽനടക്കാർക്കും ആശ്രയമായിരുന്ന തകിടുപാലമാണ്​ ഇപ്പോൾ ഭീഷണിയിലായിട്ടുള്ളത്​. ബണ്ട് റോഡ് പൊളിച്ച ശേഷം അര കിലോമീറ്ററിന്​ പകരം ആറ്​ കി.മീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെയുള്ളവർ വിവിധ ആവശ്യങ്ങൾക്കായി പോകുന്നത്. മഴവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story