Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:37 AM IST Updated On
date_range 5 Aug 2022 12:37 AM ISTമാവേലിക്കരയിലും തഴക്കരയിലും സി.സി ടി.വി പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
മാവേലിക്കര: മുൻ എം.എൽ.എ ആർ. രാജേഷിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് മാവേലിക്കര നഗരസഭയിലും തഴക്കര പഞ്ചായത്തിലും സ്ഥാപിച്ച സി.സി ടി.വി കാമറകൾ പ്രവർത്തനം തുടങ്ങി. മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എം.എസ്. അരുൺകുമാർ എം.എൽ.എ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ആർ. രാജേഷ്, നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ, ലളിത രവീന്ദ്രനാഥ്, കെ. മധുസൂദനൻ, മുരളി തഴക്കര, എസ്. അനിരുദ്ധൻ, അനി വർഗീസ്, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ്, മാവേലിക്കര എസ്.എച്ച്.ഒ സി. ശ്രീജിത് എന്നിവർ പങ്കെടുത്തു. നഗരസഭയിൽ 11 കേന്ദ്രത്തിലായി 17 കാമറകളും തഴക്കരയിൽ അഞ്ചു കേന്ദ്രത്തിലായി ആറ് കാമറുകളുമാണ് സ്ഥാപിച്ചത്. മാവേലിക്കര നഗരസഭയിൽ പുതിയകാവ് ജങ്ഷൻ, പ്രായിക്കര പാലം, മിച്ചൽ ജങ്ഷൻ, മുനിസിപ്പൽ ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ജങ്ഷൻ, ബുദ്ധ ജങ്ഷൻ, കോടതി ജങ്ഷൻ, കല്ലുമല റെയിൽവേ ക്രോസ്, പുളിമൂട് പാലം, തട്ടാരമ്പലം, കരയാംവട്ടം എന്നിവിടങ്ങളും തഴക്കര പഞ്ചായത്തിൽ പൈനുംമൂട്, കുന്നം ചാക്കോപാടം, കൊല്ലകടവ് പാലം, കൊച്ചാലുംമൂട്, മാങ്കാംകുഴി എന്നിവിടങ്ങളിലുമാണ് കാമറകൾ സ്ഥാപിച്ചത്. കാമറ സംവിധാനത്തിന്റെ കൺട്രോൾ റൂം മാവേലിക്കര പൊലീസ് സ്റ്റേഷനിലാണ്. ദൃശ്യങ്ങൾ നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും സംവിധാനമുണ്ട്. photo മാവേലിക്കര നഗരസഭയിലും തഴക്കര പഞ്ചായത്തിലും സ്ഥാപിച്ച സി.സി ടി.വി കാമറകളുടെ പ്രവർത്തനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
