Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആശുപത്രിയിൽ ചത്ത...

ആശുപത്രിയിൽ ചത്ത നായ്ക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
ആശുപത്രിയിൽ ചത്ത നായ്ക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ
cancel
കേക്ക് കവറിലാക്കിയാണ്​ ഉപേക്ഷിച്ചത്​ വടുതല: അരൂക്കുറ്റി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ കിടത്തിച്ചികിത്സ വാർഡിന് മുന്നിൽ കേക്ക് കവറിലാക്കി ചത്ത നായ്​ക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ എത്തിയ ആശുപത്രി ജീവനക്കാരാണ് ഇത്​ കണ്ടത്. പരാതി നൽകിയതിനെ തുടർന്ന്​ പൂച്ചാക്കൽ പൊലീസ്​​ അന്വേഷണം ആരംഭിച്ചു. സാമൂഹിക വിരുദ്ധരാകും പിന്നിലെന്നാണ്​ സംശയം. അന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് ആവശ്യപ്പെട്ടു. തെരുവുനായ്​ക്കളുടെ ശല്യം ആശുപത്രിയിലും പരിസരത്തും രൂക്ഷമാണ്. ഒരു മാസത്തിന് മുമ്പ് ആശുപത്രിയിലെത്തിയ കുട്ടിയെ ഓടിച്ചിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റിരുന്നു. ആശുപത്രി പരിസരം കാടുപിടിച്ച് കിടക്കുന്നതിനാൽ നായ്​ക്കളുടെ വിഹാരത്തിന് സൗകര്യമാണ്​. പലരും നായ്ക്കളെ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിക്കുന്ന സംഭവവുമുണ്ട്. ചികിത്സയിലുള്ളവരും സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരും ഭയത്തോടെയാണ് രാത്രി കഴിച്ചുകൂട്ടുന്നത്. അടിയന്തരമായി സുരക്ഷ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്​. ചിത്രം : ആശുപത്രിയിൽ കേക്ക് കവറിൽ ചത്ത നായ്ക്കുട്ടി ഉപേക്ഷിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story