Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴ, കിഴക്കൻ വെള്ളം:...

മഴ, കിഴക്കൻ വെള്ളം: നിറഞ്ഞൊഴുകി പുഴകൾ, ആധിയിൽ കുട്ടനാട്​

text_fields
bookmark_border
തോട്ടപ്പള്ളി, തണ്ണീർമുക്കം ഷട്ടറുകൾ തുറന്നു കിടക്കുന്നത്​ ആശ്വാസം* വീടുകളിലും വെള്ളമെത്തി ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച ഉച്ചവരെ പിന്നിട്ട രണ്ട്​ ദിവസങ്ങളിലേതിനേക്കാൾ കൂടുതൽ സമയം മഴ പെയ്തു. തുള്ളിവിടാതെ പെയ്ത മഴ ഇന്നലെ ഉച്ചക്ക്​ ശേഷമാണ്​ തോർന്നത്​. ഇതോടെ വീണ്ടും റെഡ്​ അലർട്ട്​ പട്ടികയിലായി ജില്ല. മലയോര മേഖലയിലെ ശക്തമായ മഴയിൽ പമ്പ, അച്ചൻകോവിലാറുകൾ നിറഞ്ഞൊഴുകുകയാണ്​. മണിമലയാറും നിറഞ്ഞു. പലയിടത്തും അപകട നിലക്കും മുകളിലാണ്​ ജലനിരപ്പ്​. തീരത്തുള്ളവർക്ക്​ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​. കിഴക്കൻ മേഖലയിൽ മഴ കനക്കുമ്പോൾ അപ്പർ കുട്ടനാടൻ മേഖല ആധിയിലാണ്​. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്ന പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽ ജലവിതാനം ഒന്നര അടി കൂടിയാണ്​ വ്യാഴാഴ്ച ഉയർന്നത്​. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ അതുവഴി കടലിലേക്ക്, വൻ തോതിൽ ജലം തടസ്സമില്ലാതെ ഒഴുകിപ്പോകുന്നതാണ് നിലവിൽ അപ്പർ കുട്ടനാടിന്​ ആശ്വാസം. അച്ചൻകോവിലാറിൽ ജലനിരപ്പ്​ ക്രമാതീതമായി ഉയർന്നാൽ ചെന്നിത്തല -തൃപ്പെരുംന്തുറ, വെൺമണി പഞ്ചായത്തുകളിൽ ജനജീവിതം ദുസ്സഹമാകും. വരട്ടാർ, ആദിപമ്പ, പമ്പാ - അച്ചൻ കോവിൽ നദികളുടെ കൈവഴിയായ കുട്ടമ്പേരൂർ ആറ്​ എന്നിവിടങ്ങളിൽ ജലവിതാനം ഉയരുന്നത്​ ബുധനൂർ, മാന്നാർ, ചെന്നിത്തല പാണ്ടനാട്, തിരുവൻ വണ്ടൂർ പഞ്ചായത്തുകളെ ബാധിക്കും. നദിയുമായി ബന്ധപ്പെട്ടുള്ള ജലനിർഗമന മാർഗങ്ങളായ തോടുകൾ പാഴ്​ചെടികളും മരങ്ങളും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുന്നതിനാൽ ഗ്രാമങ്ങളുൾപ്പെടെ ഉൾപ്രദേശങ്ങളിൽ റോഡുകളിലേക്ക്​ വെള്ളം കയറിയിട്ടുണ്ട്​. പാണ്ടനാട്​ പടിഞ്ഞാറ് മുട്ടാണി​, മാന്നാർ പാവുക്കര ഒന്ന്, രണ്ട്, മൂന്ന്​ വാർഡുകൾ, ​മുളക്കുഴ, തുലാക്കുഴി, തിരുവൻവണ്ടൂർ നന്നാട്​, ഇടനാട്​, മംഗലം, കുട്ടനാട്​ രാമങ്കരി പഞ്ചായത്ത് വേഴപ്ര അരികോടിച്ചിറ, കുഴിക്കാല, മുന്നൂറിൻചിറ കോളനികളിലെ മിക്ക വീടുകളി​ലും വെള്ളം കയറിയിട്ടുണ്ട്​​. 2.85 കോടി രൂപയുടെ കൃഷിനാശം ആലപ്പുഴ: കനത്ത മഴയിൽ ജില്ലയിൽ 2.85 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷിവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. 158 ഹെക്ടറിലെ കൃഷി പൂർണമായും നശിച്ചു. 1930 കർഷകരെയാണ് ഇതു ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വൈകി വിതച്ച രണ്ടാം കൃഷിയടക്കമാണ്​ തുടർ മഴയിൽ നശിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story