Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:39 AM IST Updated On
date_range 4 Aug 2022 1:39 AM ISTപിടിവിട്ടുപോയ രാജിക്കത്തിെൻറ ടെൻഷൻ മാറി; ജ്യോതിപ്രഭക്ക് പ്രസിഡന്‍റായി തുടരാം
text_fieldsbookmark_border
പിടിവിട്ടുപോയ രാജിക്കത്തിൻെറ ടെൻഷൻ മാറി; ജ്യോതിപ്രഭക്ക് പ്രസിഡന്‍റായി തുടരാം ആറാട്ടുപുഴ: പിടിവിട്ടുപോയ രാജിക്കത്തിനെക്കുറിച്ച ആശങ്കക്ക് വിരാമം. മുതുകുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ജ്യോതിപ്രഭക്ക് സ്ഥാനത്ത് തുടരാൻ തീരുമാനം. ഭരണ സമിതിയിലെ ഭിന്നതയും ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് പ്രസിഡന്റ് അറിയാതെ അംഗങ്ങൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ചാണ് ജ്യോതിപ്രഭ ഇവർ എടുത്ത്ചാടി രാജിവെച്ചത്. ജൂലൈ 12നാണ് തപാലിൽ അയച്ച രാജിക്കത്ത് സെക്രട്ടറിക്ക് കിട്ടിയത്. സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതോടെ രാജി പിൻവലിച്ചെന്ന കത്ത് സെക്രട്ടറിക്ക് നേരിട്ടും നൽകി. രാജി കൊള്ളണോ തള്ളണോ എന്നത് പ്രതിസന്ധി തീർത്തതോടെ അന്തിമ തീരുമാനത്തിനായി കത്തുകൾ സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയായിരുന്നു. രാജിക്കത്ത് ചട്ടപ്രകാരം അപൂർണമായത് കൊണ്ടും അത് ലഭിക്കും മുമ്പേ രാജി പിൻവലിച്ചുള്ള കത്ത് നൽകിയത് കൊണ്ടും രാജിവെക്കേണ്ടതില്ലെന്ന തീരുമാനം പ്രസിഡന്റിനെ രജിസ്‌ട്രേഡ് തപാലിലൂടെ അറിയിച്ചതായി സെക്രട്ടറി പറഞ്ഞു. എന്നാൽ, തീരുമാനത്തിന് എതിരെ കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.എസ് സുജിത് ലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story