Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:04 AM IST Updated On
date_range 4 Aug 2022 1:04 AM ISTആലപ്പുഴ റെയിൽവേ സ്റ്റേഷന് മുന്നിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. വാടക്കല്‍ പാല്യതൈയ്യിൽ മിഥുൻ(24), വെള്ളപ്പനാട് ബെന്‍സണ്‍(23), വണ്ടാനം, പുല്ലംവീട്ടില്‍ അനന്തകൃഷ്ണന്‍ (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 1.600 കിലോ കഞ്ചാവാണ് പിടികൂടിയത്. ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജെയ്ദേവിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെയും നേതൃത്വത്തിൽ സ്റ്റേഷന്‍ ഓഫിസര്‍ അരുൺകുമാറും സൗത്ത് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ധൻബാദ് ട്രെയിനിൽ ഒഡിഷയിൽനിന്ന് ആലപ്പുഴയിൽ എത്തി ബസ് കാത്തു നിൽക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. കേരളത്തിന് പുറത്ത് വെൽഡിങ് ജോലിക്കെന്ന വ്യാജേന ഒരു മാസത്തോളം താമസിച്ച് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്. എസ്.ഐ. റെജിരാജ്, എ.എസ്.ഐ മോഹൻകുമാർ , ഇസ്മായേൽ, ദീപു, തോമസ്, ദീപു. ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സന്തോഷ്, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ ഉല്ലാസ്, ഷൈൻ,സിവില്‍ പൊലീസുകാരായ എബി തോമസ്, ജിതിൻ, ഷാഫി, ഹരികൃഷ്ണൻ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. (പിടിയിലായ പ്രതികള്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
