Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹായം നൽകണമെന്ന്...

സഹായം നൽകണമെന്ന് മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
സഹായം നൽകണമെന്ന് മത്സ്യത്തൊഴിലാളികൾ
cancel
അരൂർ: ശക്തമായ കാറ്റും മഴയും മൂലമുണ്ടാകുന്ന മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാൻ കഴിയാത്ത തൊഴിലാളികൾക്ക്​ സർക്കാർ പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി നൽകണമെന്ന് മത്സ്യത്തൊഴിലാളികൾ. ഓരോ കാലാവസ്ഥ മുന്നറിയിപ്പിലും സർക്കാർ തൊഴിലാളികൾക്ക്​ പ്രതിദിനം 200 രൂപ നൽകുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഭൂരിഭാഗം തൊഴിലാളികൾക്കും ഇതു ലഭിക്കുന്നില്ലെന്ന്​ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്നാൽ, തുടക്കത്തിൽ പലർക്കും ലഭിച്ചെങ്കിലും പിന്നീട് ഇവ മുടങ്ങുകയായിരുന്നുവെന്ന്​ മത്സ്യത്തൊഴിലാളിയായ സുരേഷ് പള്ളിപ്പറമ്പിൽ പറഞ്ഞു. ചെല്ലാനം ഹാർബറിൽനിന്നും അന്ധകാരനഴിയിൽ നിന്നുമായി 300ൽ അധികം വള്ളങ്ങളാണ് ദിവസവും കടലിൽ പോകുന്നത്. ചിത്രം : കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാനാവാത്ത വള്ളങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story