Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആഹ്ലാദപ്രകടനം നടത്തി

ആഹ്ലാദപ്രകടനം നടത്തി

text_fields
bookmark_border
ആഹ്ലാദപ്രകടനം നടത്തി
cancel
ചാരുംമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയായിരുന്ന രാജു അപ്സരയുടെ പുതിയ സ്ഥാനലബ്​ധിയിൽ സ്വന്തം യൂനിറ്റായ ചാരുംമൂട്ടിലെ വ്യാപാരികൾ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി. ചാരുംമൂട് യൂനിറ്റ് പ്രസിഡന്‍റായും ജില്ല പ്രസിഡന്‍റായും ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന രാജു അപ്സര കഴിഞ്ഞ ദിവസമാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അനുമോദന യോഗം സംസ്ഥാന കമ്മിറ്റി അംഗം ജി. മണിക്കുട്ടൻ മുതിർന്ന അംഗം ഹനീഫ റാവുത്തർക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്‍റ്​ മണിക്കുട്ടൻ ഇഷോപ്പി അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ദിവാകരൻ പിള്ള, ഭാരവാഹികളായ സുകുമാരൻ നായർ, എം.ആർ. രാമചന്ദ്രൻ, ബാബു ഐഡിയൽ, ഡി. തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റായി രാജു അപ്സര തെരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച്​ ചാരുംമൂട് യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story