Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:45 AM IST Updated On
date_range 4 Aug 2022 12:45 AM ISTചെറുകിട മത്സ്യവ്യാപാരി തൊഴിലാളി യൂനിയന്‍ സമരത്തിന്
text_fieldsbookmark_border
ചേര്‍ത്തല: അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ചെറുകിട മത്സ്യവ്യാപാരി വ്യവസായി തൊഴിലാളി യൂനിയന്‍ സമരത്തിന്. 12വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാത്തത് വ്യാപാരികളോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് ജില്ല പ്രസിഡന്‍റ് പ്രത്താസ് അറയ്ക്കല്‍, സെക്രട്ടറി ക്ലീറ്റസ് വെളിയില്‍, സമരസമിതി കണ്‍വീനര്‍ ജിമ്മി കളപ്പുര, ബാബു പാണ്ഡ്യാല, സെബാസ്റ്റ്യന്‍ കിഴക്കേവീട്ടില്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ വ്യാപാരികളും കുടുംബാംഗങ്ങളും തൊഴിലാളികളും ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫിസ് പടിക്കല്‍ സമരം നടത്തും. ഹാര്‍ബര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തപക്ഷം സമരം ശക്തമാക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story