Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിപിന്‍ദാസി‍െൻറ...

വിപിന്‍ദാസി‍െൻറ വേര്‍പാടില്‍ നടുക്കത്തില്‍ നാട്

text_fields
bookmark_border
വിപിന്‍ദാസി‍ൻെറ വേര്‍പാടില്‍ നടുക്കത്തില്‍ നാട് അമ്പലപ്പുഴ: കുഞ്ചൻസ്മാരക സമിതി സെക്രട്ടറി വിപിൻദാസി‍‍ൻെറ ആകസ്മിക വേർപാട് നടുക്കത്തോടെയാണ് നാട് കേട്ടത്. പറവൂർ പബ്ലിക് ലൈബ്രറിയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തി‍ൻെറയും മുൻ നിര പ്രവർത്തകനായിരുന്നു. സർക്കാർ ജോലിയിൽ പ്രവേശിച്ചശേഷം എൻ.ജി.ഒ യൂനിയനിലും സജീവമായിരുന്നു. സമാന്തര സിനിമ പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടായിരുന്ന വിപിൻ ദാസ്​ പറവൂർ ലൈബ്രറി കേന്ദ്രീകരിച്ച് നിരവധി ചലച്ചിത്രമേളകൾക്ക് നേതൃത്വം നൽകി. ലോകസിനിമകളെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. പറവൂർ പബ്ലിക് ലൈബ്രറിയിലെ ഫിലിം സൊസൈറ്റി കൺവീനറായിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിലെ കുഞ്ചൻ സ്മാരകത്തി‍ൻെറ സെക്രട്ടറിയായി മുൻ പിണറായി സർക്കാറി‍ൻെറ കാലത്താണ് വിപിൻദാസിനെ നിയമിക്കുന്നത്. ശ്രദ്ധേയമായ നിരവധി പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിച്ചു. അഞ്ചു മാസങ്ങൾക്ക് മുമ്പാണ് മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫിസറായി സ്ഥലം മാറിപ്പോകുന്നത്. പുതിയ ജോലി സ്ഥലത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ള കാര്യം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. എന്നാൽ, ആത്മഹത്യയുടെയോ വിഷാദത്തി‍ൻെറയോ ഒരു സൂചനയും നൽകിയിരുന്നില്ലെന്ന വിവരമാണ് ഉറ്റസുഹൃത്തുക്കൾ പങ്കുവെക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story