Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസുരക്ഷ ഇടനാഴിയിൽ...

സുരക്ഷ ഇടനാഴിയിൽ അപകടങ്ങൾക്ക്​ ഒട്ടും കുറവില്ല

text_fields
bookmark_border
ചെങ്ങന്നൂർ: കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെ നീളുന്ന എം.സി റോഡിലെ സുരക്ഷ ഇടനാഴിയിൽ സുരക്ഷ പോരെന്ന്​ തെളിയുകയാണ്​ ദി​വസേനയെന്നോണം ഉണ്ടാകുന്ന അപകടങ്ങൾ. കഴിഞ്ഞ ദിവസം രാത്രി മുളക്കുഴ ഊരിക്കടവിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ മുപ്പത്തിരണ്ടുകാര‍ൻെറ ജീവൻ പൊലിഞ്ഞു. കഴിഞ്ഞ മാസം ഒറ്റ ദിവസം ഏഴു മണിക്കൂറിനിടെ മൂന്നു വാഹനാപകടങ്ങളും രണ്ട്​ മരണവും സംഭവിച്ചു. ആഴ്ചയിൽ ചെറുതും വലുതുമായ അപകടങ്ങൾ അഞ്ചെണ്ണമെങ്കിലും ഉണ്ടാകുന്നെന്നാണ്​ കണക്ക്​. ചെങ്ങന്നൂർ നഗരം, മുളക്കുഴ ഭാഗം, ആഞ്ഞിലിമൂട് ജങ്​ഷൻ എന്നിവിടങ്ങളിലാണ് അപകടങ്ങളേറെയും. ഇടനാഴിയുടെ ഭാഗമായി ഒട്ടേറെ സുരക്ഷ സംവിധാനങ്ങളും ട്രാഫിക് പരിഷ്‌കരണങ്ങളും ഒരുക്കുന്നുണ്ട്​. അപകടങ്ങളുടെ എണ്ണം കുറയുന്നില്ലെന്ന്​ മാത്രം. സ്ഥിരം അപകടസ്ഥലമായ ആഞ്ഞിലിമൂട് ജങ്​ഷനിൽ സമഗ്ര പരിഷ്കരണ ഭാഗമായി 'റൗണ്ട് എബൗട്ട്' ഉൾപ്പെടെ നിർമിച്ചിട്ടും അപകടം ഒഴിയുന്നില്ല. കഴിഞ്ഞ മാസവും രാത്രി ബൈക്ക് യാത്രികൻ റൗണ്ട് എബൗട്ടിനുള്ളിലേക്ക്​ തെറിച്ചു വീണിരുന്നു. വെളിച്ചക്കുറവ് അപകടകാരണമാകുന്നെന്ന പരാതിയെ തുടർന്ന്​ റൗണ്ട്എബൗട്ടിന്​ സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചിട്ടും പ്രയോജനമില്ല. ചെങ്ങന്നൂർ- അടൂർ സുരക്ഷ ഇടനാഴി പദ്ധതി ഭാഗമായി 86 ലക്ഷം ചെലവിട്ടാണ് ആഞ്ഞിലിമൂട് ജങ്​ഷനിൽ റൗണ്ട് എബൗട്ട് അടക്കം സ്ഥാപിച്ച്​ നവീകരണം നടത്തിയത്. ഇവിടെ തിരിയാൻ സിഗ്‌നൽ സ്ഥാപിച്ചിട്ടില്ലാത്തതും തിരിയുന്നതിലെ ധാരണക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നു. സിഗ്നൽ സംവിധാനം സ്ഥാപിക്കുകയും ബസ് സ്റ്റോപ് ക്രമീകരിക്കുകയും വേണമെന്ന്​ ആവശ്യമുണ്ട്​. സൂചന ബോർഡില്ലാത്തതിനാൽ കൊല്ലം- തേനി റോഡിലേക്കോ പന്തളം ഭാഗത്തേക്കോ വണ്ടി തിരിക്കുന്നതിലും പരിചയമില്ലാത്ത യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story