Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:39 AM IST Updated On
date_range 4 Aug 2022 12:39 AM ISTഅവലോകന യോഗം ചേർന്നു
text_fieldsbookmark_border
ചേർത്തല: നഗരസഭയിൽ കാലവർഷക്കെടുതി . നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള ഇടങ്ങളിൽ നിരീക്ഷണം ശക്തമാക്കുവാനും വിവിധ വാർഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അപകടകരമായ വൃക്ഷങ്ങളും നീക്കംചെയ്യുന്നതിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജീകരിക്കാനും വാർഡുതല എമർജൻസി റെസ്പോൺസ് ടീമുകൾ (ഇ.ആർ.ടി) അടിയന്തരമായി വിളിച്ചുചേർക്കാനും തീരുമാനിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡൽ ഓഫിസറായി ഹെൽത്ത് സൂപ്പര്‍വൈസർ എസ്. സുധീപിനെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടുന്നതിന് നഗരസഭ ഓഫിസില്‍ കണ്‍ട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍പേഴ്സൻ ഷേര്‍ളി ഭാര്‍ഗവൻ അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാൻ ടി.എസ്. അജയകുമാര്‍, ശോഭ ജോഷി, ജി. രഞ്ജിത്, ലിസി ടോമി, എ.എസ്. സാബു തുടങ്ങി കൗൺസിലർമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തര സാഹചര്യത്തിൽ 0478 2822536, 8921328739, 9895879467, 9496111756 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story