Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെഹ്​റു ട്രോഫി...

നെഹ്​റു ട്രോഫി വള്ളംകളി: മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കും

text_fields
bookmark_border
-സ്​പോൺസർമാരെ കണ്ടെത്താൻ നെഹ്​റു ട്രോഫി ബോട്ട്​ റേ​സ്​ (എൻ.ടി.ബി.ആർ) കമ്മിറ്റിയെ ചുമതലപ്പെടുത്തി ആലപ്പുഴ: നെഹ്​റു​​ ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാൻ തിരുവനന്തപുരത്ത്​ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ​ തിങ്കളാഴ്ച വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു. വള്ളംകളിക്ക്​ സ്​പോൺസർമാരെ കണ്ടെത്തൽ, ടിക്കറ്റ്​ വിൽപന അടക്കമുള്ള കാര്യങ്ങൾ ചർച്ച ​ചെയ്തു. ഇതിന്‍റെ ചുമതല നെഹ്​റു ട്രോഫി ബോട്ട്​ റേസ്​ (എൻ.ടി.ബി.ആർ) കമ്മിറ്റിക്ക്​ നൽകി. 2019ൽ ടൂറിസം വകുപ്പ്​ മു​ഖേന ചാമ്പ്യൻസ്​ ബോട്ട്​ ലീഗ്​ (സി.ബി.എൽ) കമ്പനിയാണ്​ വള്ളംകളി നടത്തിയത്​. സ്​പോൺസർമാരെ ക​ണ്ടെത്തുന്നതടക്കമുള്ള കാര്യത്തിൽ സി.ബി.എൽ വലിയ വരുമാനനഷ്ടമുണ്ടാക്കിയെന്ന്​ കഴിഞ്ഞദിവസം ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ എൻ.ടി.ബി.ആറിന്​ ചുമതല കൈമാറിയത്. പുന്നമടക്കായലിൽ സെപ്​റ്റംബർ നാലിനാണ് ഇത്തവണത്തെ​ നെഹ്​റു ട്രോഫി വള്ളംകളി. നെഹ്​റുട്രോഫി വള്ളംകളിക്കൊപ്പം ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യമത്സരവും നടക്കും. 2019 ആഗസ്​റ്റ്​​​ 31നാണ് ഏറ്റവും ഒടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്​. കോവിഡ്​ വ്യാപനത്തിൽ 2020ലും 2021ലും മത്സരം നടന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story