Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:30 AM IST Updated On
date_range 2 Aug 2022 12:30 AM ISTവഴിയോരത്തെ ആറ് തട്ടുകൾ ഒഴിപ്പിച്ചു
text_fieldsbookmark_border
-പ്രതിഷേധവുമായി കച്ചവടക്കാർ ആലപ്പുഴ: വഴിയോരത്തെ ആറ് തട്ടുകൾ ഒഴിപ്പിച്ച നഗരസഭ അധികൃതരുടെ നടപടിയിൽ വഴിയോരകച്ചവടക്കാരുടെ വാക്കേറ്റവും പ്രതിഷേധവും. തിങ്കളാഴ്ച ഉച്ചയോടെ ജില്ലകോടതി പാലത്തിന് സമീപം വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് സംഭവം. വഴിവാണിഭത്തിന് നഗരസഭ കാർഡ് അനുവദിച്ചവർക്ക് മാത്രമേ കച്ചവടം നടത്താനാകൂവെന്ന നിലപാട് എടുത്തതാണ് വാക്കേറ്റത്തിന് കാരണമായത്. നഗരസഭ കാർഡ് നൽകാൻ തയാറാക്കിയ പുതിയ ലിസ്റ്റിൽ ഇടംപിടിച്ച വഴിയോരകച്ചവടക്കാർ അനുമതി നൽകണമെന്നായിരുന്നു ഒരുവിഭാഗത്തിന്‍റെ വാദം. പിന്നീട് സൗത്ത് പൊലീസിന്‍റെ സഹായത്തോടെ ആറ് തട്ടുകൾ പൂർണമായും ഒഴിപ്പിച്ചു. ഒരുദിവസത്തെ സാവകാശം നൽകി 10പേരെ താക്കീത് ചെയ്തു. ആലപ്പുഴ കോടതിപാലം മുതല്‍ ഇന്ദിര ജങ്ഷന് വരെയുള്ള റോഡിന്‍റെ ഇരുവശത്തുമുള്ള അനധികൃതമായി വ്യാപാരം നടത്തിയ നാലുചക്ര ഉന്തുവണ്ടികളും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി ഫുട്പാത്തിലേക്ക് ഇറക്കി വ്യാപാരം നടത്തിയ തട്ടുകള്‍, ബോർഡുകൾ എന്നിവയാണ് നോര്‍ത്ത് പൊലീസ് സഹായത്തോടെ പിടിച്ചെടുത്തത്. സ്വയം ഒഴിഞ്ഞുപോകാന്‍ തയാറായ കച്ചവടക്കാരെ സാധനങ്ങള്‍ പിടിച്ചെടുക്കാതെ അനുവദിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു. ആലപ്പുഴ നഗരസഭ സര്‍ക്കിള്‍ ഹെല്‍ത്ത് സ്ക്വാഡ് ലീഡര്‍ ആര്‍. അനില്‍കുമാര്‍, ടി.എം. ഷംസുദ്ദീന്‍, ജെ. അനിക്കുട്ടന്‍, ഹർഷിദ്, സി. ജയകുമാര്‍, വി. ശിവകുമാര്‍, ആര്‍. റിനോഷ്, ഷബീന അഷ്റഫ്, ബി. ഷാലിമ എന്നിവർ നേതൃത്വം നൽകി. APL municipality squard ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ജില്ലകോടതി പാലത്തിന് സമീപം വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story