Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപള്ളി വികാരി ചമഞ്ഞ്...

പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തി വയോധികയുടെ വളയുമായി കടന്നു

text_fields
bookmark_border
അമ്പലപ്പുഴ: പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വയോധികയുടെ ഒരു പവൻ തൂക്കം വരുന്ന വളയുമായി കടന്നു. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിന്‍റെ വളയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഈ സമയം മേരി ഫ്രാൻസിസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാന്‍റ്​സും ഷർട്ടും ധരിച്ചെത്തിയ ഒരാൾ താൻ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. ഈ വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാൻസിസിന് വളരെയധികം പ്രയാസമുണ്ടെന്നും പറഞ്ഞു. പ്രയാസങ്ങൾ മാറാൻ താൻ പ്രാർഥന നടത്താമെന്ന് പറഞ്ഞ് ഇയാൾ തലയിൽ കൈകൊണ്ട് ഉഴിഞ്ഞശേഷം കൈയിൽക്കിടന്ന വള ഊരിയെടുക്കുകയായിരുന്നു. എന്തിനാണ് വള ഊരിയതെന്ന് ചോദിച്ചപ്പോൾ പ്രാർഥനക്കാണെന്നും വൈകീട്ട് അഞ്ചിന്​ തിരികെ നൽകാമെന്നും പറഞ്ഞ് പോകുകയായിരുന്നു. വൈകീട്ടും ഇയാളെ കാണാതിരുന്നതിനെത്തുടർന്ന് മേരി ഫ്രാൻസിസ് പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്താൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story