Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:10 AM IST Updated On
date_range 2 Aug 2022 12:10 AM ISTകായംകുളം നഗരസഭ ശതാബ്ദി നിറവിൽ
text_fieldsbookmark_border
-സ്വാഗതസംഘം രൂപവത്കരണ യോഗം നാലിന് കായംകുളം: മധ്യതിരുവിതാംകൂറിന്‍റെ വാണിജ്യ തലസ്ഥാനമായ കായംകുളത്ത് നഗരസഭ സ്ഥാപിതമായിട്ട് നൂറുവർഷമാകുന്നു. ശതാബ്ദി സമുചിതമായി ആഘോഷിക്കാൻ ഒരുക്കം തുടങ്ങി. 1922ലാണ് 10 കൗണ്‍സിലര്‍മാരുമായി ടൗണ്‍ കമ്മിറ്റിയായി നഗരസഭ ഔദ്യോഗികമായി നിലവില്‍ വന്നത്. നിലവിൽ 44 വാര്‍ഡും ഒരു ലക്ഷത്തോളം ജനസംഖ്യയുമുള്ള പട്ടണമായി വികസിച്ചു. നൂറ് വർഷത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത വികസനങ്ങളുടെ വിലയിരുത്തൽ കൂടിയായി ആഘോഷം മാറുകയാണ്. സാമൂഹിക-സാംസ്കാരിക -കലാ-കായിക രംഗത്ത് നിരവധി നേട്ടം കൈവരിച്ചിട്ടുണ്ട്. വാണിജ്യ സമുച്ചയങ്ങളുടെ നിർമാണത്തിലൂടെ തനത് ഫണ്ട് സ്വരൂപിച്ചാണ് വികസനങ്ങളിൽ പുരോഗതി കൈവരിച്ചത്. 27 സർക്കാർ സ്കൂളുകൾ, അമ്പതോളം സ്വകാര്യ സ്കൂളുകൾ, ഗവ. പോളിടെക്നിക്, ഐ.ടി.ഐ, എം.എസ്.എം കോളജ് തുടങ്ങിയവ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നു. നഗര വികസനത്തിന് അടിസ്ഥാനമാകുന്ന തരത്തിൽ മറ്റ് മേഖലകളിലും ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നത്. മൂന്നര കോടി രൂപ ചെലവിൽ അഞ്ച് ഏക്കറോളം സ്ഥലത്ത് ഖരമാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണം നടന്നുവരുന്നു. 46 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രിയിൽ കെട്ടിട സമുച്ചയം ഉയരുന്നു. ആധുനിക ചികിത്സ സൗകര്യങ്ങൾക്കുള്ള വിവിധ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പാർക്ക് മൈതാനത്തെ പാലം അടക്കമുള്ളവയുടെ നവീകരണവും നഗരവികസനത്തിന് സഹായകമാകുന്നു. 15 കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ് നിർമാണവും അന്തിമഘട്ടത്തിലാണ്. ആധുനിക അറവുശാലക്ക് ഏഴ് കോടിയുടെ പദ്ധതിക്ക് അംഗീകാരമായി. ഇത്തരത്തിൽ നഗരവികസനം കാര്യക്ഷമമായി മുന്നേറുകയാണ്. കൂടുതൽ വികസന പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതി സർക്കാറിൽനിന്നും പ്രതീക്ഷിക്കുന്നു. നൂറാം വാർഷികം ആഘോഷിക്കാനുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം നാലിന് രാവിലെ 10ന് ജി.ഡി.എം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർപേഴ്സൻ പി. ശശികലയും വൈസ് ചെയർമാൻ ജെ. ആദർശും അറിയിച്ചു. ചിത്രം:APLKY2NAGARASABHA കായംകുളം നഗരസഭ സമുച്ചയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
