Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:10 AM IST Updated On
date_range 2 Aug 2022 12:10 AM ISTദേശീയ പ്രക്ഷോഭം: കർഷക തൊഴിലാളികൾ ധർണ നടത്തി
text_fieldsbookmark_border
ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു, ബി.കെ.എം.യു സംയുക്ത കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷക തൊഴിലാളികൾ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ച് നടത്തി. ദേശീയതലത്തിൽ ഭൂപരിഷ്കരണം നടപ്പാക്കുക, സ്വകാര്യ മേഖലയിലും സംവരണം ഏർപ്പെടുത്തുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് അറുന്നൂറ് രൂപ വേതനവും ഇരുന്നൂറ് തൊഴിൽ ദിനങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി കർഷക തൊഴിലാളി സംഘടനകൾ നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ജില്ലതല പരിപാടി. അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ ദേശീയ വർക്കിങ് കമ്മിറ്റി അംഗവും മുൻ എം.പിയുമായ പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി എം. സത്യപാലൻ, ജില്ല പ്രസിഡന്റ് എ. രാഘവൻ, ബി.കെ.എം.യു ജില്ല പ്രസിഡന്റ് ടി. ആനന്ദൻ, ബി. ലാലി, ഡി. ലക്ഷ്മണൻ, എൻ.ബി. വിൻസന്റ്, എ.കെ. സജു, സി. പ്രസാദ്, ടി. പ്രസാദ്, എൻ. സുധാമണി, സാറാമ്മ തങ്കപ്പൻ എന്നിവർ സംസാരിച്ചു. APL DESHIYA DARNA ബി.എസ്.എൻ.എൽ ഓഫിസ് ധർണ അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ ദേശിയ വർക്കിങ് കമ്മിറ്റി അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story