Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രോളിങ്​ നിരോധനം...

ട്രോളിങ്​ നിരോധനം കഴിഞ്ഞു; വീണ്ടും പ്രതീക്ഷയുടെ സൈറൺ

text_fields
bookmark_border
-കടലില്‍ ഇറക്കിയ ബോട്ടുകൾക്ക്​ നാരന്‍, കരിക്കാടി ചെമ്മീൻ ലഭിച്ചു അമ്പലപ്പുഴ: ട്രോളിങ്​ നിരോധനം കഴിഞ്ഞ് പ്രതീക്ഷയോടെ ബോട്ടുകള്‍ കടലില്‍ ഇറങ്ങി. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പിനെ വകവെക്കാതെയാണ് തിങ്കളാഴ്ച പുലര്‍ച്ച മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കിയത്. കൊല്ലം, കായംകുളം, ആയിരംതെങ്ങ്, കൊച്ചി തീരങ്ങളില്‍നിന്ന്​ നൂറുകണക്കിന് ബോട്ടുകളാണ് മത്സ്യബന്ധനത്തിനിറങ്ങിയത്. നാരന്‍, കരിക്കാടി ചെമ്മീനുകൾ ലഭിച്ചു. ദിവസങ്ങള്‍ കടലില്‍ കിടന്ന് മത്സ്യബന്ധനം നടത്തിയാണ് കരക്കെത്തുന്നത്. എന്നാല്‍, കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാലാണ് ഉച്ചയോടെ കിട്ടിയ മീനുമായി തീരമണഞ്ഞത്. ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതോടെയാണ് ചെമ്മീന്‍ പീലിങ് ഷെഡുകളും ഐസ് ഫാക്ടറികളും സജീവമാകുന്നത്. കഴിഞ്ഞ 52 ദിവസമായി അടഞ്ഞു കിടന്ന പീലിങ് ഷെഡുകളില്‍ തിങ്കളാഴ്ച മുതല്‍ പ്രതീക്ഷയുടെ തിരിതെളിഞ്ഞു. ഈ സമയത്താണ് നാരന്‍, പൂവാലന്‍, കരിക്കാടി,പുല്ലന്‍ ചെമ്മീനുകള്‍ അധികവും കിട്ടുന്നത്. കൂടാതെ കണവയുടെ വരവും പീലിങ് മേഖലക്ക് ഉണര്‍വേകും. ജില്ലയില്‍ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ആയിരത്തിലധികം ചെറുകിട പീലിങ് ഷെഡുകളാണുള്ളത്. ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികൾ ഇവിടങ്ങളിൽ തൊഴിലെടുക്കുന്നു. കഴിഞ്ഞ 52 ദിവസമായി നിര്‍ത്തിവെച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ഐസ് ഫാക്ടറികള്‍ പലതും ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നൂറുകണക്കിന് ഐസ് ഫാക്ടറികളാണ് ജില്ലയുടെ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. മത്സ്യസമ്പത്ത് കുറഞ്ഞതും വൈദ്യുതി നിരക്ക് വർധനവും പലതും അടച്ചുപൂട്ടി. അടുത്തിടെയുണ്ടായ വൈദ്യുതി നിരക്കിലെ വർധന ഐസിന്‍റെ വിലയിലും മാറ്റം വരുത്തേണ്ടി വരുമെന്നാണ് ഉടമകള്‍ പറയുന്നത്. (അജിത്ത് അമ്പലപ്പുഴ) ചിത്രം... മനു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story