Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബന്ധുക്കളുടെ തണലിൽ...

ബന്ധുക്കളുടെ തണലിൽ കഴിഞ്ഞ വയോധിക ഗാന്ധിഭവനിലേക്ക്​

text_fields
bookmark_border
ബന്ധുക്കളുടെ തണലിൽ കഴിഞ്ഞ വയോധിക ഗാന്ധിഭവനിലേക്ക്​
cancel
ബുധനൂർ: ബന്ധുക്കളുടെ തണലിൽ കഴിഞ്ഞ വയോധിക ഇനി ഗാന്ധിഭവന്റെ സംരക്ഷണ ചുമതലയിൽ. 90കാരിയായ ബുധനൂർ പെരിങ്ങിലിപ്പുറം ഈരിക്കൽ കിഴക്കേതിൽ ദേവകിയമ്മയെയാണ്​ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്. അവിവാഹിതയായ ദേവകിയമ്മക്ക്​ സ്വന്തമായി കിടപ്പാടമോ സഹോദരങ്ങളോ ഇല്ല. ഇതുവരെ അടുത്ത ബന്ധുവിന്റെ സംരക്ഷണത്തിലായിരുന്നു. പരസഹായമില്ലാതെ ഒരുവർഷമായി അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികയെ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ മെഡിക്കൽ സംഘവും അയൽവാസികളുമാണ് സംരക്ഷിച്ചിരുന്നത്. സജി ചെറിയാൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന്​ ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജനെത്തി ദേവകിയമ്മയെ ഏറ്റെടുത്തു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ. സോമൻപിള്ള, വർക്കിങ് ചെയർമാൻ സുരേഷ് മത്തായി, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, കരുണ ജോയന്‍റ്​ സെക്രട്ടറി സെക്രട്ടറി എം.കെ. ശ്രീകുമാർ, സുജാത മുരളി, സുരേഷ്, ശോഭ മാഹേശ്വരൻ, ടി.സി. സുരേഷ്, സുരേഷ് കലവറ, ജയകുമാർ, കെ.കെ. ചെല്ലപ്പൻ, രജി മാത്യു, ജയകുമാർ, മഞ്ജു വിനോദ്, ആയുഷ്, ഗോപിനാഥ് മഠത്തിൽ, ഷമീർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story