Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്മാർട്ട് അംഗൻവാടിക്ക്...

സ്മാർട്ട് അംഗൻവാടിക്ക് തറക്കല്ലിട്ടു

text_fields
bookmark_border
സ്മാർട്ട് അംഗൻവാടിക്ക് തറക്കല്ലിട്ടു
cancel
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 12ാം വാർഡിൽ 109ാം നമ്പർ അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിട്ടു. കണിയാംവെളി അശോകനും ഭാര്യ അജിതയും ദാനമായി നൽകിയ മൂന്ന് സെന്‍റിലാണ് സ്​മാർട്ട് അംഗൻവാടി നിർമിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ധന്യാസന്തോഷ് അധ്യക്ഷത വഹിച്ചു. അശോകൻ കണിയാംവെളിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം വി.ആർ. രജീത, വാർഡ് മെംബർ കെ.ഇ. കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : പാണാവള്ളി പഞ്ചായത്ത്​ 12ാം വാർഡിൽ സ്മാർട്ട് അംഗൻവാടിക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ശിലാസ്ഥാപനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story