Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:36 AM IST Updated On
date_range 27 Jun 2022 5:36 AM ISTപൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
text_fieldsbookmark_border
അമ്പലപ്പുഴ: പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് നാലു പുരയ്ക്കൽ ക്ഷേത്രം റോഡിലാണ് വർഷങ്ങളായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാക്കുന്നത്. വെള്ളക്കെട്ടുമൂലം റോഡിലൂടെ വാഹനങ്ങൾക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. പൊട്ടിയ പൈപ്പിന്റെ വിടവിലൂടെ റോഡിലെ മലിനജലവും കയറുന്നുണ്ട്. പൈപ്പ് പൊട്ടലിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ അവശ്യം. ജല അതോറിറ്റി ഓഫിസ് ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് പുന്നപ്ര അറോറ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികളായ ജോൺസൺ മണ്ണാപറമ്പിൽ, അലോഷ്യസ്, എസ്. മാത്യു പുന്നപ്ര, പി.പി. ജോസഫ് എന്നിവർ പറഞ്ഞു. cap
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
