Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:29 AM IST Updated On
date_range 27 Jun 2022 5:29 AM ISTചേർത്തലയിൽ റോഡുകളുടെ സൗന്ദര്യവത്കരണത്തിന് നാലുകോടി
text_fieldsbookmark_border
ചേർത്തല: നഗരത്തിലെ റോഡുകളുടെ സൗന്ദര്യ വത്കരണത്തിന് നാലുകോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. ചേർത്തല നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശവും ടൈൽ പാകി, നടപ്പാതകൾ, കൈവരികൾ, ഇരിപ്പിടങ്ങൾ എന്നിവ നിർമിച്ച് ആകർഷകമാക്കുന്നതാണ് പദ്ധതി. കൂടാതെ ചേർത്തല എക്സ്റേ ജങ്ഷൻ, കാളികുളം ജങ്ഷൻ എന്നിവിടങ്ങളിൽ ബസ്സ്റ്റോപ് നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഭാതസവാരിക്കാർ അടക്കമുള്ള കാൽനടക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാകുന്നതിന് പദ്ധതി ഉപകാരപ്പെടുമെന്നും കൃഷി മന്ത്രി അറിയിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് പദ്ധതി നിർവഹണച്ചുമതല. സ്കൂൾ മുറ്റത്ത് വിദ്യാർഥി വലയം തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചേര്‍ത്തല: ലോക ലഹരി വിരുദ്ധ ദിന സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാർഥിനികൾ സ്കൂൾ മുറ്റത്ത് വിദ്യാർഥി വലയം തീർത്ത് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽസി ചെറിയാൻ ലഹരിവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ വി.എ. സജി, അമൽ ജോയ്, ജിസ രാഹുൽ, മീര റാണി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ APL 30 Lahari VALAYAM ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂൾ വിദ്യാർഥിനികൾ ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി വിദ്യാർഥി വലയം തീർക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story