Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:29 AM IST Updated On
date_range 27 Jun 2022 5:29 AM ISTകുരുന്നുകൾക്ക് കൗതുകമായി പുസ്തകക്കൂട്ടം
text_fieldsbookmark_border
ചാരുംമൂട്: വായന പക്ഷാചരണത്തിന്‍റെ ഭാഗമായി നൂറനാട് ഉളവുക്കാട് ആർ.സി.വി.എൽ എൽ.പി.എ.സിലെയും ഉളവുക്കാട് ജി.ഡബ്ല്യു.എൽ.പി.എസിലെയും കുട്ടികൾ നൂറനാട് എരുമക്കുഴി കവിത ലൈബ്രറി സന്ദർശിച്ചു. പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. വായനദിന പ്രതിജ്ഞയും എടുത്തു. ഗ്രന്ഥശാലയിൽ എത്തിയ കുട്ടികൾക്ക് ലൈബ്രേറിയൻ മധുരം നൽകി. പ്രഥമാധ്യപകരായ എ.ജി. ശ്രീകല, എസ്.എം. സാലിഹ ബീഗം, അധ്യാപകരായ ജയശ്രീ ഭാസ്കർ, എസ്. അഭിലാഷ്, അഖില മുരളി, ബി. രാജേഷ്, ഗംഗ ജി. നായർ, എ. അനിജ, ആർ. വിദ്യാരാജ്, പി.ടി.എ പ്രസിഡന്‍റ് എ. ബിന്ദു എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: വായന പക്ഷാചരണത്തിന്‍റെ ഭാഗമായി കുട്ടികൾ നൂറനാട് എരുമക്കുഴി കവിത ലൈബ്രറി സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
