Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകിടപ്പുരോഗികൾക്ക്...

കിടപ്പുരോഗികൾക്ക് സഹായവുമായി സ്നേഹപൂര്‍വം പാലിയേറ്റിവ് കെയര്‍

text_fields
bookmark_border
ആലപ്പുഴ: നഗരസഭ സ്നേഹപൂര്‍വം പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് നഗരസഭതല കമ്മിറ്റി രൂപവത്കരിച്ചു. വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന പാലിയേറ്റിവ് പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തനം സജ്ജമാക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷം 50 ലക്ഷത്തോളം രൂപ കിടപ്പുരോഗികള്‍ക്കായി ആലപ്പുഴ നഗരസഭ പദ്ധതികളിൽ ഉള്‍പ്പെടുത്തി നീക്കിവെക്കുന്നു. 600ലധികം വീടുകളില്‍ കിടപ്പുരോഗികള്‍ക്ക് മരുന്നുകളും ചലനക്ഷമത ഉപകരണങ്ങളും സാന്ത്വനപരിചരണത്തിന്‍റെയും ഗുണഫലം ലഭിച്ചുവരുന്നു. മൂന്ന് യൂനിറ്റുകളാണ് നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അഞ്ച് യൂനിറ്റായി ഉയര്‍ത്തി പ്രവര്‍ത്തനം വാര്‍ഡുതലത്തിലേക്ക് വ്യാപിപ്പിക്കും. എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്ഥിരം സമിതി അധ്യക്ഷരായ എ. ഷാനവാസ്, ബീന രമേശ്, ആര്‍. വിനീത, കൗണ്‍സിലര്‍മാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സരിത, ജില്ല പാലിയേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജേന്ദ്രകുമാര്‍, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാധാകൃഷ്ണന്‍, സി.ഡി.എസ് അധ്യക്ഷരായ സോഫിയ അഗസ്റ്റ്യന്‍, ഷീലമോഹന്‍ എന്നിവര്‍ പങ്കെടുത്തു. കമ്മിറ്റി രൂപവത്​കരണ യോഗം എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു apl nagarasabha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story