Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:29 AM IST Updated On
date_range 26 Jun 2022 5:29 AM ISTപദ്ധതി നിര്‍വഹണം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം -ജില്ല വികസന സമിതി
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വഹണത്തില്‍ വകുപ്പുകള്‍ തമ്മിലെ ഏകോപനം ഉറപ്പാക്കണമെന്ന് ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. നിര്‍വഹണത്തിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മഴശക്തമാകുമ്പോള്‍ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അധ്യക്ഷത വഹിച്ച ജില്ല കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. കുട്ടനാട്ടിലെ ചെറുതും വലുതുമായ തോടുകളുടെ ആഴംകൂട്ടലും മാലിന്യ നിർമാർജന പ്രവർത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് തോമസ് കെ. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. തകഴി കുടിവെള്ള പദ്ധതി അനിശ്ചിതമായി നീളുന്ന സ്ഥിതി പരിഹരിക്കാന്‍ നടപടി വേണമെന്ന് എച്ച്. സലാം എം.എല്‍.എ നിര്‍ദേശിച്ചു. വിള ഇൻഷുറൻസിൽ ഉൾപ്പെടാത്ത കർഷകർക്കുകൂടി കൃഷി ഓഫിസറുടെ റിപ്പോർട്ട് അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുന്നത് പരിഗണിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ഗോപകുമാര്‍ ആവശ്യപ്പെട്ടു. വഴിവിളക്കുകള്‍ ഇല്ലാത്ത മേഖലകളില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായും ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും ജില്ല പൊലീസ് മേധാവി ജി. ജയദേവ് നിര്‍ദേശിച്ചു. വികസന സമിതി വാർഷിക റിപ്പോർട്ട് എച്ച്. സലാം എം.എല്‍.എക്ക് നൽകി ജില്ല കലക്ടർ പ്രകാശനം ചെയ്തു. APL VIKASANA SAMITHI YOGAM വികസന സമിതി യോഗത്തിൽ തോമസ് കെ.തോമസ് എം.എൽ.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story