Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശുചിത്വ പരിശോധനകൾ...

ശുചിത്വ പരിശോധനകൾ പ്രഹസനമെന്ന്

text_fields
bookmark_border
ശുചിത്വ പരിശോധനകൾ പ്രഹസനമെന്ന്
cancel
തുടർപരിശോധന ഉണ്ടാകാറില്ല അരൂർ: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശുചിത്വ പരിശോധന റെയ്​ഡുകൾ പ്രഹസനമെന്ന് ആക്ഷേപം. മുമ്പ്​ അരൂർ മേഖലയിൽ നടത്തിയ റെയ്​ഡിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സ്ഥാപനം നടത്തുന്നവരെ താക്കീത് ചെയ്തിരുന്നു. എന്നാൽ, ഈ സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ശുചിത്വത്തോടെയാണോയെന്ന്​ പരിശോധിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നാണ്​ ആക്ഷേപം. അതിനിടെ വെള്ളിയാഴ്ച മേഖലയിൽ പുതിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അരൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടൽ, ബേക്കറി, കള്ളുഷാപ്പ് തുടങ്ങിയവ പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്നതും പഞ്ചായത്ത്‌ ലൈസൻസ്, ആരോഗ്യകാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട്‌ എന്നിവ ഇല്ലാത്തതുമായ സ്ഥാപനങ്ങൾ കണ്ടെത്തി നോട്ടീസ് നൽകിയിട്ടുണ്ട്. ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി.വി. സ്വപ്നയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രൂപ എബ്രഹാം, ആദിത്യ, എസ്.പി. വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ചിത്രം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story