Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൈക്കാട്ടുശ്ശേരി പാലം...

തൈക്കാട്ടുശ്ശേരി പാലം ഇരുട്ടിൽ

text_fields
bookmark_border
തുറവൂർ: തുറവൂർ -തൈക്കാട്ടുശ്ശേരി പാലത്തിലെ വഴിവിളക്കുകൾ കണ്ണടച്ചിട്ട് ആഴ്ചകളാകുന്നു. നിർദിഷ്ട തുറവൂർ - പമ്പാ പാതയിലെ പ്രധാന പാലങ്ങളിൽ ദേശീയപാത 66 -ൽ നിന്ന് വരുമ്പോൾ ആദ്യ പാലമാണിത്. ഇരുട്ടിൽതപ്പിയാണ് കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമിപ്പോൾ സഞ്ചരിക്കുന്നത്. പാലത്തിന്റെ വടക്ക് വശത്ത് 13 വഴിവിളക്ക് തൂണുകളാണ് ഉള്ളത്. അതിലെ രണ്ടെണ്ണം 'മിന്നാമിനുങ്ങ് വെട്ട'ത്തിൽ പ്രകാശിക്കുന്നതാണ് യാത്രക്കാർക്ക് ഏക ആശ്വാസം. വഴിവിളക്കുകളുടെ അഭാവത്തിൽ പ്രദേശത്ത്​ സാമൂഹ്യ വിരുദ്ധശല്യവുമേറെയാണ്. ഇരുട്ടിന്റെ മറവിൽ പാലത്തിന്‍റെ വശങ്ങളിൽ അറവുമാലിന്യങ്ങളടക്കം തള്ളുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. തുറവൂർ - തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പാലം. അതിനാൽ വഴിവിളക്കുകളുടെ പരിപാലന ചുമതല ഇരു പഞ്ചായത്തുകൾക്കുമാണ് ഉള്ളത്. പാലത്തിന്റെ പടിഞ്ഞാറെക്കരയിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കോടികൾ മുടക്കുമ്പോഴും ഇരുട്ടിലായ പാലം ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് പടം : വഴിവിളക്കുകൾ കണ്ണടച്ച തൈക്കാട്ടുശ്ശേരിപ്പാലം. apl thuravur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story