Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:28 AM IST Updated On
date_range 25 Jun 2022 5:28 AM ISTവാഴുവേലിമുക്ക്-ചീപ്പ് മുക്ക് റോഡ് തോടായി; യാത്ര ദുരിതം
text_fieldsbookmark_border
അറ്റകുറ്റപ്പണി നടന്നിട്ട് കാൽ നൂറ്റാണ്ട് കറ്റാനം: കുണ്ടും കുഴിയും നിറഞ്ഞ റോഡ് തോടായി മാറിയതോടെ ജനങ്ങൾക്ക് ദുരിത യാത്ര. ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളം വാഴുവേലിമുക്ക്-ചീപ്പ് മുക്ക് റോഡാണ് തോടായത്. കാൽനൂറ്റാണ്ട് മുമ്പ് എട്ട് മീറ്ററാക്കി മാറ്റിയ റോഡിൽ പിന്നീട് ഇതുവരെയും അറ്റകുറ്റപ്പണി നടന്നിട്ടില്ല. ഓച്ചിറ-തഴവാമുക്ക് റോഡുമായി ബന്ധിപ്പിക്കുന്ന പാതയിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടക്കാരാണ് കൂടുതൽ പ്രയാസപ്പെടുന്നത്. കുഴിയിലെ വെള്ളക്കെട്ടിൽ വീണുള്ള അപകടങ്ങളും പതിവാണ്. ഓട ഇല്ലാത്തതാണ് പ്രശ്നം. ചാറ്റൽ മഴയിൽപോലും മുട്ടോളം വെള്ളം നിറയുന്ന സ്ഥിതിയാണ്. ചിത്രം: വെള്ളക്കെട്ടായി മാറിയ വാഴുവേലിമുക്ക്-ചീപ്പ് മുക്ക് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
