Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവരും ജില്ലകൾ തോറും...

വരും ജില്ലകൾ തോറും രാപ്പാർക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി 'എന്റെ കൂട്'

text_fields
bookmark_border
മാർച്ച് 31 വരെ 23,902 സ്ത്രീകൾ​ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തി ആലപ്പുഴ: നഗരങ്ങളിൽ രാത്രിയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കുന്നതിനുള്ള 'എന്റെ കൂട്' പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. വനിത-ശിശു വികസനവകുപ്പിന്​ കീഴിലാണ് 'എന്റെ കൂട്' പ്രവർത്തനം. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിനുതാഴെയുള്ള ആൺകുട്ടികൾ എന്നിവർക്കാണിവിടെ പ്രവേശനം. മാർച്ച് 31 വരെ 23,902 സ്ത്രീകളാണ്​ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ളത്​. ഇതിൽ 19,885 പേർ തിരുവനന്തപുരത്തും 4,017 പേർ കോഴിക്കോട്ടുമാണ്​ താമസത്തിനെത്തിയത്. 2015-ൽ കോഴിക്കോട്​ ജില്ലയിലാണ് 'എന്റെ കൂട്' തുടങ്ങിയത്. 2018-ൽ തിരുവനന്തപുരത്ത്​ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലും തുടങ്ങി. എറണാകുളത്ത്​ കേന്ദ്രമൊരുക്കുന്ന പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വനിത-ശിശു വികസനവകുപ്പിന്റെ ജില്ല ഓഫിസിന്​ സമീപത്താണ്​ എറണാകുളത്തെ എന്‍റെ കൂട്​ പ്രവർത്തനം തുടങ്ങുക.​ ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലും തുടർന്ന്​ മറ്റ്​ ജില്ല കേന്ദ്രങ്ങളിലോ ജില്ലയിലെ പ്രധാന പട്ടണത്തിലോ 'എന്‍റെ കൂട്​' സജ്ജമാകും. തിരുവനന്തപുരത്തും കോഴിക്കോടും 50 പേർക്ക്​ വീതം തങ്ങാനാണ്​ സൗകര്യമുള്ളത്​. നഗരങ്ങളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന സ്ത്രീകൾക്ക്​ സുരക്ഷിതകേന്ദ്രം കണ്ടെത്താൻ കഴിയാതെവരാറുണ്ട്. മറ്റ്​ സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് സുരക്ഷിതമായി തങ്ങാൻ കഴിയുന്നിടമായി 'എന്റെ കൂട്' മാറുന്നതിനാണ്​ പദ്ധതിയെന്ന്​ അധികൃതർ പറഞ്ഞു. അശരണരായ വനിതകൾക്കാണ്​ താമസത്തിന്​ മുൻഗണന. കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ്​ പ്രവേശനം നേടേണ്ടത്. സമയം വൈകീട്ട് 6.30 മുതൽ പിറ്റേന്ന്​ രാവിലെ 7.30 വരെയാണ്. ഈ സമയത്ത്​ സുരക്ഷിതമായി 'എന്റെ കൂട്ടി'ൽ വിശ്രമിക്കാം. മാസത്തിൽ പരമാവധി മൂന്നുദിവസത്തേക്കാണ്​ സൗജന്യപ്രവേശനം. അടിയന്തരസാഹചര്യങ്ങളിൽ, കൂടുതൽ ദിവസം താമസിക്കേണ്ടിവന്നാൽ അനുവദിക്കും. എന്നാൽ, ദിവസം 150 രൂപ വീതം നൽകേണ്ടിവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story