Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:31 AM IST Updated On
date_range 24 Jun 2022 5:31 AM ISTഅഗ്നിപഥിനെതിരെ എൽ.ഡി.വൈ.എഫ് മാർച്ച്
text_fieldsbookmark_border
ആലപ്പുഴ: സേനയിൽ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ എൽ.ഡി.വൈ.എഫ് മാർച്ച് സംഘടിപ്പിച്ചു. യുവജന വിരുദ്ധമായ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആലപ്പുഴയിലും കേന്ദ്ര സർക്കാർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ആലപ്പുഴ ടൗൺ സ്ക്വയറിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് ഇരുമ്പുപാലം പോസ്റ്റ് ഓഫിസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി സനൂപ് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അഡ്വ. ആർ. രാഹുൽ സ്വാഗതം പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് അബ്ദുല്ല, എൻ.വൈ.സി സംസ്ഥാന സെക്രട്ടറി അഭിജിത് ശർമ, യുവജനതാദൾ ജില്ല പ്രസിഡന്റ് ഷാജു സാമുവൽ, എൽ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഹാപ്പി പി. അബു, യൂത്ത് കോൺഗ്രസ് എസ് ജില്ല പ്രസിഡന്റ് അബ്ദുൽ സത്താർ, എൻ.വൈ.എൽ ജില്ല പ്രസിഡന്റ് ടി.എം.എ. ഫറൂഖ് സഖാഫി, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് ബൈരഞ്ജിത്ത് എന്നിവർ സംസാരിച്ചു. ( എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്യുന്നു)apl agnipadh
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story