Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമത്സ്യ പരിശോധന...

മത്സ്യ പരിശോധന നിലച്ചു; പഴകിയ മത്സ്യങ്ങൾ സുലഭം

text_fields
bookmark_border
അമ്പലപ്പുഴ: കൊട്ടിഘോഷിച്ച് നടത്തിയ മത്സ്യ പരിശോധന നിലച്ചതോടെ പഴകിയ മത്സ്യങ്ങൾ വീണ്ടും വിപണിയിൽ. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി മാത്തേരിയിൽ വഴിയരികിൽനിന്ന് വാങ്ങിയ ചൂര കഴിച്ചവർക്ക്​ അസ്വാസ്ഥ്യമുണ്ടായി. പലരും ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് മാസം മുമ്പാണ് വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് മത്സ്യ പരിശോധന ആരംഭിച്ചത്. ജില്ലയുടെ പല സ്ഥലങ്ങളിൽനിന്നും മാസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടികൂടിയിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പരിശോധനകളെല്ലാം നിലച്ചു. ഇതോടെയാണ്​ അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ളതടക്കം ആഴ്ചകൾ പഴക്കമുള്ള മീനിന്‍റെ വിൽപന ജില്ലയിൽ വ്യാപകമായത്​. ട്രോളിങ്​ നിരോധന കാലമായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്. എങ്കിലും മുന്തിയ ഇനം മത്സ്യങ്ങൾ വ്യാപകമായി റോഡരികിൽ വിൽപനക്കെത്തുന്നുണ്ട്. ഇവയുടെ കാലപ്പഴക്കം പരിശോധിക്കാൻ ഫിഷറീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ്​ ആക്ഷേപം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story