Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൈനിക ​പെൻഷൻ...

സൈനിക ​പെൻഷൻ ഭർതൃസഹോദരി തട്ടിയെടുത്തതായി പരാതി

text_fields
bookmark_border
യുവതി പൊലീസിൽ പരാതി നൽകി മാന്നാർ: വിമുക്തഭടനായ ആദ്യ ഭർത്താവിന്‍റെ പെൻഷൻ തുക ഭർതൃസഹോദരി കള്ളരേഖകൾ ചമച്ച് തട്ടിയെടുത്തതായി യുവതിയുടെ പരാതി. മാന്നാർ കുട്ടമ്പേരൂർ തോപ്പിൽ വീട്ടിൽ വിജേഷ്‌കുമാറിന്‍റെ ഭാര്യ അംബികയാണ് തന്‍റെ ആദ്യ ഭർത്താവിന്‍റെ പെൻഷൻതുക തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി മാവേലിക്കര പൊലീസിൽ പരാതി നൽകിയത്​. 16​ വർഷമായി തുക തട്ടിയെടുക്കുകയാണെന്നാണ്​ പരാതി. കരസേനയിൽനിന്ന്​ വിരമിച്ച ശേഷം 2004 മാർച്ച് 23നാണ് മാവേലിക്കര തെക്കേക്കര ഉമ്പർനാട് സ്വദേശിയായ രാജേന്ദ്രൻ മരിച്ചത്. തുടർന്ന് പെൻഷൻതുക സഹോദരി മണിയമ്മ തട്ടിയെടുത്തെന്നും ഇതിന്​ ബാങ്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നുമാണ്​ പരാതി. രാജേന്ദ്രന്‍റെ മരണത്തെത്തുടർന്ന് അംബിക 2006 ഒക്ടോബറിലാണ്​ വിജേഷ്‌കുമാറിനെ വിവാഹം ചെയ്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story