Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:28 AM IST Updated On
date_range 24 Jun 2022 5:28 AM ISTപ്ലസ് വൺ ഉത്തരസൂചിക സമിതി: പ്രാതിനിധ്യത്തെ ചൊല്ലി വിവാദം
text_fieldsbookmark_border
മാനുവൽ നിർദേശങ്ങൾ മാറ്റിമറിച്ചു ആലപ്പുഴ: ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ തുടരവെ ഉത്തരസൂചിക തയാറാക്കുന്ന സമിതിയെ കുറിച്ച് വ്യാപക ആക്ഷേപം. മാനുവൽ നിർദേശിക്കുന്ന യോഗ്യതയുള്ളവർക്ക് പകരം ജൂനിയർ അധ്യാപകരെ സമിതിയിൽ തിരുകി കയറ്റിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് പരാതി. ഓരോ വിഷയത്തിനും 14 ജില്ലകളിൽ നിന്നുള്ള അധ്യാപകരെ ഉൾപ്പെടുത്തി നിയോഗിക്കുന്ന സമിതി ഉത്തരസൂചിക തയാറാക്കണമെന്ന മാനുവൽ നിർദേശവും മാറ്റിമറിച്ചു. പല വിഷയങ്ങളുടെ സമിതിയിലും 14 പേർ ഇല്ല. എണ്ണം കുറഞ്ഞിരിക്കെത്തന്നെ ഒന്നിലേറെ അധ്യാപകർ ഒരേ ജില്ലയിൽ നിന്നുണ്ടുതാനും. ഇത്തവണത്തെ സമിതിയിൽ മുഴുവൻ ജില്ലകൾക്കും പ്രാതിനിധ്യമില്ലാത്തതും സമിതിയംഗങ്ങളുടെ എണ്ണം കുറയുന്നതും ഉത്തരസൂചികയെ പരിമിതമാക്കും. പല ചോദ്യങ്ങളുടെയും സാധ്യമായ എല്ലാ ഉത്തരങ്ങളും ഉത്തരസൂചികയിൽ ഉൾപ്പെടാതെ പോകാനിടയുണ്ട്. ഓരോ ചോദ്യത്തിനും സൂചകങ്ങൾക്കനുസൃതമായി മാർക്ക് വിഭജിച്ച് നൽകുന്നതിനെയും പരിചയക്കുറവ് ബാധിക്കുമെന്നാണ് ആക്ഷേപം. ഇംഗ്ലീഷിന് ഉത്തര സൂചിക തയാറാക്കുന്ന പട്ടികയിൽ ആകെയുള്ളത് നാല് പേർ. ഇവരിൽ രണ്ട് പേരും പാലക്കാട്ടുകാരാണ്. മലയാളത്തിന് നാല് പേരുള്ളതിൽ രണ്ട് പേരും ആലപ്പുഴക്കാർ. ഹിന്ദിക്ക് അഞ്ച് പേരാണ് സമിതിയിൽ. ഇതിൽ മൂന്ന് പേരും കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ്. സോഷ്യോളജി അധ്യാപക പട്ടികയിൽ ഏഴ് പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് കൊല്ലവും രണ്ട് പേർ കോട്ടയവും ഉൾപ്പെടെയാണിത്. ഫിസിക്‌സിനും ഏഴ് അധ്യാപകരെയാണ് സമിതിയിൽ വെച്ചിട്ടുള്ളത്. ഇവർ വ്യത്യസ്ത ജില്ലകളിൽ നിന്നുള്ളവരാണ്. കെമിസ്ട്രിക്ക് 13 പേരെയാണ് നിയോഗിച്ചത്. തിരുവനന്തപുരം-മൂന്ന് കൊല്ലം -നാല് അടക്കമാണിത്. കണക്ക് വിഷയത്തിലെ ഉത്തരസൂചിക സമിതിയിൽ പത്ത് പേരുണ്ട്. തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് രണ്ട് പേർ വീതമാണ് ഉള്ളത്. സുവോളജിക്കുള്ളത് രണ്ട് കൊല്ലവും രണ്ട് പാലക്കാടും അടക്കം ഒൻപത് പേർ. പൊളിറ്റിക്കൽ സയൻസിന് എട്ട് പേരാണ് പട്ടികയിൽ. ഇതിൽ കൊല്ലം ജില്ലയിൽനിന്ന് രണ്ടുപേരുണ്ട്. ചരിത്രത്തിന് പട്ടികയിൽ ഇടം കിട്ടിയ ആറിൽ മൂന്ന് പേരും കൊല്ലം ജില്ലയിൽ നിന്നുള്ളവർ. അർഹമായ മാർക്ക് ലഭ്യമാകുന്നതിൽ ഉത്തരസൂചികയുടെ പങ്ക് പ്രധാനമാണ്. സ്‌കീം ഫൈനലൈസേഷനിൽ രാഷ്ട്രീയം കലർത്തി അധ്യാപകരെയും വിദ്യാർഥികളെയും ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ പറയുന്നു. അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story