Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതീപ്പെട്ടി കമ്പനി...

തീപ്പെട്ടി കമ്പനി കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
തുറവൂർ: തണ്ടാർസൺസ് ഉടമസ്ഥതയിൽ തുറവൂർ മനക്കോടത്ത് പ്രവർത്തിക്കുന്ന തീപ്പെട്ടിക്കൊള്ളി നിർമാണ കമ്പനിയിൽ തീപിടിത്തം. 25 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ ടി.ബി. സിംസൺ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചക്ക്​ 12 മണിയോടെ ആയിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്ന് കരുതുന്നു. ഇരുപത്തഞ്ചിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനമാണിത്. തീപ്പെട്ടിക്കൊള്ളി നിർമിച്ച് ഉണക്കുന്ന യൂനിറ്റിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്​. ബുധനാഴ്ച രാത്രി തമിഴ്നാട്ടിലേക്ക്​ കയറ്റി അയക്കുന്നതിനായി സൂക്ഷിച്ച 300ഓളം ചാക്ക് കൊള്ളിയും സമീപത്ത് സൂക്ഷിച്ചിരുന്ന മരങ്ങളും പൂർണമായി കത്തിനശിച്ചു. കമ്പനിയിലെ വലിയ ജനറേറ്റർ ഭാഗികമായി കത്തിയനിലയിലാണ്. ചേർത്തലയിൽ നിന്നും അരൂർ നിന്നും എത്തിയ അഗ്നിരക്ഷസേനയുടെ നാല് യൂനിറ്റുകളും നട്ടുകാരും ചേർന്നാണ് തീയണച്ചത്. പടം: തീപ്പെട്ടി കമ്പനി കത്തിനശിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story