Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ മഹിള...

ആലപ്പുഴ മഹിള മന്ദിരത്തില്‍നിന്നും കാണാതായ യുവതികളെ കണ്ടെത്തി

text_fields
bookmark_border
ആലപ്പുഴ: മഹിള മന്ദിരത്തിൽനിന്ന്​ കാണാതായ രണ്ടു യുവതികളെ ചാലക്കുടി ബസ്​സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തി. മഹിള മന്ദിരത്തിലെ അന്തേവാസികളായ ചന്തിരൂര്‍, നൂറനാട് സ്വദേശികളെയാണ് ചൊവ്വാഴ്ച വൈകീട്ട് 5.30 മുതല്‍ കാണാതായത്. സൂപ്രണ്ട് നൽകിയ പരാതിയെ തുടർന്ന് സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു. ചാലക്കുടി പൊലീസ് നടത്തിയ പട്രോളിങ്ങിനിടെ ബസ്​സ്റ്റേഷന് സമീപത്ത് സംശയകരമായ രീതിയിൽ യുവതികളെ കാണുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത്​ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് മഹിളാമന്ദിരത്തിൽനിന്നും കാണാതായവരാണെന്ന് തിരിച്ചറിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story