Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊലീസ്​ കൈ കാണിക്കണം;...

പൊലീസ്​ കൈ കാണിക്കണം; കുട്ടികൾക്ക്​ റോഡ്​ കടക്കാൻ

text_fields
bookmark_border
പൊലീസ്​ കൈ കാണിക്കണം; കുട്ടികൾക്ക്​ റോഡ്​ കടക്കാൻ
cancel
അരൂർ: ദേശീയപാതക്കരികിലെ സ്കൂളുകൾക്കു മുന്നിൽ പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തം. സ്കൂൾ ആരംഭിക്കുന്ന സമയത്തും വൈകീട്ടും ദേശീയപാത മുറിച്ചുകടക്കാൻ കുട്ടികൾ വളരെനേരം നിൽക്കേണ്ടിവരുകയാണ്​. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മേഴ്സി ഹൈസ്കൂൾ, അരൂർ പള്ളി സ്കൂൾ തുടങ്ങിയ ഇടങ്ങളിൽ ദേശീയപാത മുറിച്ചുകടക്കാൻ നാട്ടുകാർതന്നെ ഗതാഗതം നിയന്ത്രിക്കേണ്ടിവരും. അണമുറിയാതെ വാഹനങ്ങൾ എത്തുന്ന സമയമാണ് രാവിലെയും വൈകീട്ടും. ഈ സമയത്താണ് കുട്ടികൾ പൊതുനിരത്തിലേക്ക് ഇറങ്ങുന്നത്. സ്കൂളുകൾക്കു മുന്നിൽ പൊലീസിനെ നിയോഗിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തുമെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് പറഞ്ഞു. ചിത്രം ചന്തിരൂർ ഗവ. സ്കൂളി‍ൻെറ മുൻവശത്ത് കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story