Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:29 AM IST Updated On
date_range 23 Jun 2022 5:29 AM ISTപ്രഭുറാം മില്ലിെൻറ രണ്ടാംഘട്ട നവീകരണം; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
പ്രഭുറാം മില്ലിൻെറ രണ്ടാംഘട്ട നവീകരണം; സ്വാഗതസംഘം രൂപവത്കരിച്ചു ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ കോട്ട പ്രഭുറാം മില്ല് വളപ്പിൽ 36 കോടി രൂപ ചെലവഴിച്ച് കുട്ടനാട് റൈസ് പാർക്ക് ആരംഭിക്കുന്നു. ഏറ്റെടുത്ത അഞ്ചേക്കർ ഭൂമിയിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ നൂറുകണക്കിന് യുവതി യുവാക്കൾക്ക് തൊഴിൽ ലഭിക്കും. ജില്ലയിലെ നെൽകർഷകർക്കുമേറെ പ്രയോജനം ലഭിക്കും. നിലവിലെ മില്ലിൻെറ ഒന്നാംഘട്ട ആധുനീകരണം 2.5 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ചു. രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ മന്ത്രി പി. രാജീവ് ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച സ്വാഗതസംഘ രൂപവത്കരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിലെ യോഗത്തിൽ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് എൻ. പദ്മാകരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് രമ മോഹൻ, ഡി. പ്രദീപ്, കെ.കെ. സദാനന്ദൻ, മറിയക്കുട്ടി, പി.എസ്. മോനായി, ബീന ചിറമേൽ, പി.എസ്. ഗോപാലകൃഷ്ണൻ, മാനേജർ എ.കെ. സാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
