Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:29 AM IST Updated On
date_range 23 Jun 2022 5:29 AM ISTനെല്ല് സംഭരണവിലയുടെ കുടിശ്ശികക്കായി സമരം സംഘടിപ്പിക്കും -കർഷക ഫെഡറേഷൻ
text_fieldsbookmark_border
ആലപ്പുഴ: പ്രഖ്യാപിച്ച സംഭരണവില പ്രകാരം കുടിശ്ശികയായ നെല്ലിൻെറ വില കിട്ടാൻ സർക്കാർ അടയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ബേബി പാറക്കാടൻ പറഞ്ഞു. സമാന കർഷക സംഘടനകളുമായി സഹകരിച്ചായിരിക്കും സമരം. 2019-20 കാലഘട്ടത്തിൽ കിലോഗ്രാമിന് 28.20 രൂപ ഉള്ളപ്പോൾ സംഭരണവിലയായി കൃഷിക്കാരന് സർക്കാർ വിതരണം ചെയ്തത് 28രൂപ മാത്രമാണ്. തുടർന്ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ കിലോഗ്രാമിന് 52പൈസ വർധിപ്പിച്ചു. തുടർന്ന് കെ.എൻ. ബാലഗോപാൽ ബജറ്റിൽ കിലോഗ്രാമിന് 20 പൈസയും വർധിപ്പിച്ചു. ആകെ വർധന 92 പൈസ ആയെങ്കിലും കൃഷിക്കാരന് ഇപ്പോഴും നൽകുന്നത് 28 രൂപ മാത്രമാണ്. അടിയന്തരമായി കുടിശ്ശികയിനത്തിലുള്ള 92പൈസ പ്രകാരം വിലയിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതായി ബേബി പാറക്കാടൻ പറഞ്ഞു. നേതൃയോഗത്തിൽ വർക്കിങ് പ്രസിഡന്‍റ് ആന്‍റണി കരിപ്പാശ്ശേരി അധ്യക്ഷതവഹിച്ചു. ജോമോൻ കുമരകം, രാജൻ മേപ്രാൽ, പരമേശ്വരൻ നായർ, ഹക്കീം മുഹമ്മദ്, ഹക്കീം മുഹമ്മദ് രാജാ, ജേക്കബ് എട്ടുപറയിൽ, ചാക്കോ താഴ്ചയിൽ, ബിനു മദനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story