Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:32 AM IST Updated On
date_range 22 Jun 2022 5:32 AM ISTപ്രകൃതി സ്നേഹം വ്യക്തിജീവിതത്തിലെ അനിവാര്യത -കലക്ടർ
text_fieldsbookmark_border
ആലപ്പുഴ: പ്രകൃതിസ്നേഹം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അനിവാര്യഘടകമാണെന്ന് കലക്ടർ ഡോ. രേണു രാജ്. സുഗതകുമാരിയുടെ സ്മരണാർഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. കുട്ടികൾ പരിസ്ഥിതിയുടെ പ്രചാരകരാകണമെന്നും ഇവർ അഭിപ്രായപ്പെട്ടു. കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിലെ ചെറുതും വലുതുമായ പ്ലാസ്റ്റിക് കവറുകൾ 400 ഗ്രാം ഭാരം വരുന്ന തരത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് അവ ബ്രിക്സുകളാക്കി സ്കൂളിലെ വിവിധ നിർമാണ പ്രവർത്തനങ്ങളായ തണൽമരത്തറ, പൂന്തോട്ടങ്ങൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവ നിർമിക്കുന്ന പദ്ധതിയാണ് ഇക്കോ സ്റ്റോൺ ചലഞ്ച്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സ്കൂളിലെ അലന ട്വിങ്കിൾ, കൊട്ടാരക്കര എം.ജി.എം സ്കൂളിലെ നിഖിത ലിജു എന്നിവരെ കലക്ടർ അനുമോദിച്ചു. വിവിധ നേട്ടങ്ങൾ കൊയ്ത കുട്ടികളെയും ആദരിച്ചു. പരിസ്ഥിതിബോധന സന്ദേശങ്ങങ്ങളെ വാക്കും വരയുമായി സന്നിവേശിപ്പിച്ച് ലോകത്തിലെ ഏറ്റവും വേഗമേറിയ കാർട്ടൂണിസ്റ്റും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ അഡ്വ. ജിതേഷ്ജി സചിത്ര പ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ.എസ്. ബാബു, അമേരിക്കൻ മലയാളി അസോസിയേഷൻ അംഗം സൈജൻ കണിയോടിക്കൽ, പി.ടി.എ പ്രസിഡന്റ് അനൂപ് ജോൺ, വാർഡ് അംഗം എലിക്കുട്ടി ജോൺ, ഷാജി മഞ്ജരി തുടങ്ങിയവർ സംസാരിച്ചു. APL SUGATHA VANAM സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ ഉദ്ഘാടനം കലക്ടർ ഡോ. രേണു രാജ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story