Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:46 AM IST Updated On
date_range 21 Jun 2022 5:46 AM ISTമാല പൊട്ടിക്കാനെത്തിയ യുവാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
text_fieldsbookmark_border
മാവേലിക്കര: പൊലീസിന് കൈമാറി. പത്തിയൂർ പത്തിയൂർക്കാല കീരിക്കാട് പാർവതി ഭവനത്തിൽ പ്രവീൺ (24), കീരിക്കാട് കരുവറ്റുംകുഴി ഹുസൈൻ മൻസിലിൽ സൽമാൻ (18) എന്നിവരെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഞായറാഴ്ച രാത്രി 10ഓടെ മാവേലിക്കര ളാഹ ജങ്ഷന് തെക്കുവശത്തു വെച്ചായിരുന്നു സംഭവം. കടയടച്ച ശേഷം വേസ്റ്റ് കത്തിക്കാൻ പുറത്തുനിന്ന സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കാനാണ് യുവാക്കൾ എത്തിയത്. ബിവറേജസ് ഭാഗത്തുനിന്ന് നടന്നുവന്ന പ്രതികളിൽ ഒരാളായ പ്രവീൺ പതുങ്ങി വന്ന് സ്ത്രീയുടെ കഴുത്തിൽ കിടന്ന അഞ്ച് പവൻ സ്വർണ മാല പൊട്ടിച്ചു. എന്നാൽ, പൊട്ടിയ മാല സ്ത്രീയുടെ കൈയിൽ കിട്ടി. അവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവും നാട്ടുകാരും ചേർന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മാവേലിക്കര എസ്.ഐ എസ്.എൻ. മുഹ്സിൻ മുഹമ്മദിന്‍റെ നേതൃത്വത്തിൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികൾ വന്ന ഇരുചക്ര വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോട്ടോ.. മാല പൊട്ടിക്കാനെത്തി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ പ്രവീൺ (24), സൽമാൻ (18)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
