Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:41 AM IST Updated On
date_range 21 Jun 2022 5:41 AM ISTവൈകല്യം മാറിനിന്നു; ഇരുകൈയുമില്ലാത്ത കൺമണിക്ക് ഒന്നാംറാങ്ക്
text_fieldsbookmark_border
മാവേലിക്കര: വൈകല്യങ്ങൾ ഒരു കുറവല്ലെന്ന് തെളിയിച്ച കൺമണിക്ക് കേരള സർവകലാശാലയുടെ ബാച്ചിലർ ഓഫ് പെർഫോമിങ് ആർട്‌സിൽ (വോക്കൽ -ശാസ്‌ത്രീയ സംഗീതം) ഒന്നാം റാങ്ക്. മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്‌ടപദിയിൽ ശശികുമാറിന്‍റെയും രേഖയുടെയും മകളാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജ് വിദ്യാർഥിനിയായ കൺമണിക്ക് ജന്മനാ ഇരുകൈയുമില്ലായിരുന്നു. പൂർണ വളർച്ചയില്ലാത്ത കാലുകളാൽ ചിത്രം വരച്ചും പാട്ടുപാടിയും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കാലുകൾ കൊണ്ട് ചിത്രം വരക്കാൻ മാത്രമല്ല, നെറ്റിപ്പട്ടം നിർമിക്കാൻ കഴിയുമെന്നും കൺമണി തെളിയിച്ചു. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപികയാണ് കൺമണിയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. കലോത്സവ വേദികളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങൾ വാരിക്കൂട്ടി. രാജ്യത്തിനകത്തും പുറത്തുമായി 500ലേറെ വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചും താൻ വരച്ച അഞ്ഞൂറിലേറെ ചിത്രങ്ങളുമായി പ്രദർശനം നടത്തിയും സിനിമയിൽ അഭിനയിച്ചും ശ്രദ്ധ നേടി. ചാനൽ പരിപാടികളിൽ പങ്കെടുത്തു. ഡൽഹിയിൽ പാർലമെന്‍റ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരായ പ്രതിഭകളുടെ ദിവ്യകലാശക്തി പരിപാടിയിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ഒരേയൊരാളാണ്. 2019ൽ കേന്ദ്രസർക്കാറിന്‍റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്‌കാരം രാഷ്‌ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി. കോളജിലെ അധ്യാപകർക്കുപുറമെ ശ്രീദേവ് രാജഗോപാൽ, വർക്കല സി.എസ്. ജയറാം, വീണാചന്ദ്രൻ, പ്രിയംവദ എന്നിവർക്ക് കീഴിലും സംഗീതം അഭ്യസിക്കുന്നു. സ്വാതിതിരുനാൾ കോളജിൽ തന്നെ ശാസ്‌ത്രീയ സംഗീതത്തിൽ എം.എ എടുക്കാനാണ് ആഗ്രഹമെന്ന് കൺമണി പറഞ്ഞു. തന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്നതായി തീരണമെന്ന നിര്‍ബന്ധമുള്ളതിനാൽ തന്‍റെ ഓരോ കാര്യവും ചിത്രീകരിച്ച് യു ട്യൂബില്‍ പങ്കുവെക്കാറുണ്ട്. APG kanmani കൺമണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story