Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദമ്പതികളെ വീട്ടിൽ കയറി...

ദമ്പതികളെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ചേർത്തല: ദമ്പതികളെ വീട്ടിൽ കയറി മഴു ഉപയോഗിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടുപേർക്കായി തിരച്ചിൽ തുടങ്ങി. തൈക്കൽ ഉമാപറമ്പ് സന്ദീപ് സാബുവാണ് (24) അറസ്റ്റിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി ഏഴോടെ തൈക്കൽ ഉലത്തറ രജീഷ് (42), ഭാര്യ രമ്യ (37) എന്നിവർക്കുനേരെയാണ്​ ആക്രമണം നടന്നത്​. വീട്ടിലെത്തിയ അക്രമികൾ രജീഷിന്‍റെ തലക്ക്​ മഴുവിന് വെട്ടുകയായിരുന്നു. തടയാനെത്തിയ രമ്യക്കും ആക്രമണമേറ്റു. ഇരുവരും ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രജീഷ് വീട്ടിൽ ശബ്ദത്തിൽ വർത്തമാനം പറയുന്നത് തെറ്റിദ്ധരിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ദീപ് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം അടക്കമുള്ള കേസിൽ പ്രതിയാണെന്ന്​ പൊലീസ് പറഞ്ഞു. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, അർത്തുങ്കൽ സി.ഐ പി.ജി. മധു, എസ്.ഐ ഡി.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാബു apg crime
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story