Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിത്തും വളവും...

വിത്തും വളവും വീട്ടുവളപ്പിൽ എത്തിച്ച് കൃഷിഭവൻ

text_fields
bookmark_border
വിത്തും വളവും വീട്ടുവളപ്പിൽ എത്തിച്ച് കൃഷിഭവൻ
cancel
ആറാട്ടുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനങ്ങളിലെത്തിക്കാൻ വേറിട്ട പ്രചാരണവുമായി ആറാട്ടുപുഴ കൃഷിഭവൻ. വിത്തും വളവും വീട്ടുപടിക്കൽ എത്തിക്കുന്ന സന്ദേശ പ്രചാരണ സഞ്ചാരത്തിനാണ് കൃഷിഭവൻ തുടക്കം കുറിച്ചത്. കൃഷിയിലേക്ക് കൂടുതൽ പേരെ തൽപരരാക്കുക എന്നതാണ് സഞ്ചാരത്തിന്‍റെ ലക്ഷ്യമെന്ന് കൃഷി ഓഫിസർ ടി. ഐശ്വര്യ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. സജീവൻ കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സഞ്ചാരത്തിന്‍റെ ഫ്ലാഗ്ഓഫ് നടത്തി. വൈസ് പ്രസിഡന്‍റ്​ ഷീബ മൻസൂർ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ അനിൽകുമാർ എന്നിവർ ചേർന്ന് ആദ്യ വിൽപന നിർവഹിച്ചു. കൃഷി ഓഫിസർ ടി. ഐശ്വര്യ, കെ. രാമചന്ദ്രൻ, ഡി. കാശിനാഥൻ, കമലാദേവി, സുനിൽ രാമഞ്ചേരി, രാജീവൻ കള്ളിക്കാട്, വിജയൻ കള്ളിക്കാട്, സന്തോഷ് വലിയഴീക്കൽ, ജിതി പോളയിൽ തുടങ്ങിയവർ സംബന്ധിച്ചു. പച്ചക്കറി വിത്തുകൾ, തൈകൾ, ജൈവവളങ്ങൾ, വളം നിറച്ച ഗ്രോബാഗുകൾ, ലഘു കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ ന്യായവിലയിൽ കർഷകർക്ക് വാഹനത്തിൽനിന്ന്​ ലഭിക്കും. 15, 16, 17 വാർഡുകളിൽ നടത്തിയ പര്യടനത്തിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. ശേഷിക്കുന്ന വാർഡുകളിലും വാഹനം പര്യടനം നടത്തും. കൃഷി അസിസ്റ്റന്‍റുമാരായ എം. ഷമീർ, വി.ആർ. വിനിത എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story