Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:31 AM IST Updated On
date_range 21 Jun 2022 5:31 AM ISTവ്യാപാര മേഖലയിലെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കും -മന്ത്രി പി. പ്രസാദ്
text_fieldsbookmark_border
ആലപ്പുഴ: വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അനുഭാവപൂർവമായ സമീപനം സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രതിനിധി സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന് മരണാനന്തര ബഹുമതിയായി വ്യാപാരിരത്ന പുരസ്കാരം ഭാര്യ കെ.വി. ജുവൈരിയക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാരികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഓൺലൈൻ മാർക്കറ്റിങ്ങിലൂടെ വിദേശ കമ്പനികൾ നാട്ടിൽ പിടിമുറുക്കുന്നത് വ്യാപാരി സമൂഹത്തെ പ്രതിരോധത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ പുരസ്കാര വിതരണം, യൂനിറ്റുകളിൽ 25 വർഷം പൂർത്തിയാക്കിയ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറിമാരെ ആദരിക്കലും വ്യപാരികളുടെ മക്കളിൽ കായികരംഗത്ത് മികവ് തെളിയിച്ചവർക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു. മന്ത്രിയെ ഭീമൻ പൂമാലയും പൂക്കൾകൊണ്ടുള്ള കിരീടവും ചെങ്കോലും നൽകിയാണ് വേദിയിൽ സ്വീകരിച്ചത്. ജി.എസ്.ടി പീഡനം അനുവദിക്കില്ല -വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ: ജി.എസ്.ടി അപാകതകൾ വ്യാപാരികളുടെ തലയിൽ കെട്ടിവെച്ച് അന്യായമായ പീഡനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് കുഞ്ഞാവു ഹാജി. ആലപ്പുഴ കാർമൽ ഹാളിൽ നടന്ന ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് രാജു അപ്സര അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി വി. സബിൽ രാജ്, ജില്ല ട്രഷറർ ജേക്കബ് ജോൺ, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പെരിങ്ങമല രാമചന്ദ്രൻ, അബ്ദുൽ ഹമീദ്, തോമസ് കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, കെ.എൻ. ദിവാകരൻ, കോഴിക്കോട് ജില്ല പ്രസിഡന്‍റ് അബ്ദുൽ സലാം, യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.ജെ. റിയാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡന്റായി രാജു അപ്സരയെയും ജനറൽ സെക്രട്ടറിയായി വി. സബിൽരാജിനെയും വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സജു പാർഥസാരഥി, വർഗീസ് വല്ലാക്കൽ, കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, വി.സി. ഉദയകുമാർ, ഹരിനാരായണൻ, പ്രതാപൻ സൂര്യാലയം, എ.കെ. ഷംസുദ്ദീൻ (വൈസ് പ്രസി), വേണുഗോപാലക്കുറുപ്പ് പി.സി. ഗോപാലകൃഷ്ണൻ, നസീർ പുന്നക്കൽ, ഐ. ഹലീൽ, മുഹമ്മദ് നജീബ്, ടി.ഡി. പ്രകാശൻ, ജി. മണിക്കുട്ടൻ, ജേക്കബ് സ്കറിയ, അബ്ദുൽറഷീദ് (ജന. സെക്ര), സുനീർ ഇസ്മയിൽ, ടോമി പുലിക്കാട്ടിൽ, ബി. മെഹബൂബ്, ജോസഫ് ഫ്രാൻസിസ്, ജോസ് കൂമ്പയിൽ (സെക്ര), ജേക്കബ് ജോൺ (ട്രഷ) അശോകപ്പണിക്കർ, മുസ്തഫ റാവുത്തർ, എബ്രഹാം പറമ്പിൽ, കെ.എൻ. അനിരുദ്ധൻ (രക്ഷാധികാരി). APL raju apsara രാജു അപ്സര APL sabil raj വി. സബിൽരാജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story