Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദേശമദ്യവുമായി...

വിദേശമദ്യവുമായി പിടിയിൽ

text_fields
bookmark_border
വിദേശമദ്യവുമായി പിടിയിൽ
cancel
കായംകുളം: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 25 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കൽ തയ്യിൽ ഉണ്ണിമോനാണ് (33) എക്സൈസിന്റെ പിടിയിലായത്. കൃഷ്ണപുരം കൊട്ടാരത്തിന് വടക്കുഭാഗത്ത് റേഞ്ച് സംഘവും ഇന്റലിജൻസ് വിഭാഗവും വാഹനപരിശോധന നടത്തുന്നതിനിടെയാണ് ബിവറേജ് വിൽപന കേന്ദ്രത്തിൽനിന്ന്​ കൂടുതൽ അളവിൽ മദ്യവുമായി ഓട്ടോറിക്ഷയിൽ എത്തിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ബിവറേജിൽനിന്ന്​ പലപ്രാവിശ്യമായി മദ്യംവാങ്ങി കടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റിവ് ഓഫിസർമാരായ ജെ. കൊച്ചുകോശി, എം. അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എസ്. സിനുലാൽ, ആർ.എസ്. അഖിൽ, എസ്. സജീവ്, വി.കെ. രാജേഷ്കുമാർ, ശ്രീജ,ഷൈനി നാരായണൻ എന്നിവർ പങ്കെടുത്തു. ചിത്രം: APLKY5EXISE വിദേശമദ്യവുമായി പിടിയിലായ ഉണ്ണിമോൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story